Maharashtra Politics:  മഹാരാഷ്ട്രയില്‍  മഹാ വികാസ് അഘാഡി സർക്കാരിന്‍റെ ഭാവി അനിശ്ചിതത്വത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ശിവസേനയുടെ പ്രമുഖ നേതാവായ സഞ്ജയ്‌  റൗതിന് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് നോട്ടീസ്, തിങ്കളാഴ്ചയാണ്  നോട്ടീസ് അയച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പത്ര 'ചൗൾ' ഭൂമി കുംഭകോണ കേസിലാണ് ( Patra Chawl land scam case) എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് സഞ്ജയ്‌  റൗതിന് നോട്ടീസ് അയച്ചിരിയ്ക്കുന്നത്. നോട്ടീസ് അനുസരിച്ച്  ശിവസേന എംപി  സഞ്ജയ് റൗതിന്  28 ന് ചൊവ്വാഴ്ച  ED ഓഫീസില്‍ ഹാജരാകണം. മുംബൈയിലെ ചാലികള്‍  പുനർവികസിപ്പിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ  അന്വേഷണവുമായി ബന്ധപ്പെട്ടാണ്  ശിവസേന എംപി സഞ്ജയ് റൗതിനെ എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ്  ചൊവ്വാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിയ്ക്കുന്നത് .



സഞ്ജയ് റൗതിന്  ജൂൺ 28ന് സൗത്ത് മുംബൈയിലെ ഇഡി ഓഫീസിൽ ഹാജരാകണം.  രാജ്യസഭാംഗമായ റൗതിനോട് ജൂൺ 28ന് ദക്ഷിണ മുംബൈയിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ഓഫീസിൽ ഹാജരാകാനും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ( Prevention of Money Laundering Act - PMLA) മൊഴി രേഖപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.


Also Read:  Maharashtra Political Update: മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ BJP..! വിമതര്‍ക്ക് നല്‍കിയത് 50 കോടി, കടുത്ത ആരോപണവുമായി ശിവസേന


കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായി പലതവണ സഞ്ജയ്‌ റൗത് ആരോപണം ഉന്നയിച്ചിരുന്നു.  മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തപ്പോള്‍ മുതല്‍ ED യുടെ രംഗപ്രവേശം എപ്പോള്‍ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.  ഇപ്പോള്‍ അത് സംഭവിച്ചിരിയ്ക്കുകയാണ്.  


Also Read:  Maharashtra Political Crisis: ശിവസേനയിലെ 15 വിമതര്‍ക്ക് Y+ സുരക്ഷ


ശിവസേനയിലെ ഏറ്റവും വാചാലനായ നേതാക്കളിലൊരാളാണ് സഞ്ജയ്‌  റൗത്. ആരെയും കൂസാതെയാണ് ഇതുവരെ വിമതരെ കൈകാര്യം ചെയ്തത്.  വിമതരുടെ  ഭീഷണിയ്ക്ക് മുന്നില്‍ തെല്ലും കൂസാതെ  അവരെ നേരിട്ട സഞ്ജയ്‌  റൗത് ED യ്ക്ക് മുന്‍പില്‍ എങ്ങിനെ പിടിച്ചു നില്‍ക്കും എന്നതാണ് ഇനി കാണേണ്ടത്. അതായത്  സഞ്ജയ്‌  റൗതിന്‍റെ പതനം ശിവസേനയുടെ പതനമായി  കണക്കാക്കാം...   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.