Maharashtra Political Update:  മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ കലുഷിതമാവുകയാണ്. ഇതിനിടെ BJPയും പരസ്യമായി രംഗത്തിറങ്ങിയതോടെ ഉദ്ധവ് സര്‍ക്കാരിന്‍റെ പതനം ഏറെക്കുറെ ഉറപ്പായി.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി പത്താം ദീവസത്തിലേയ്ക്ക് കടക്കുമ്പോള്‍  മൂന്ന് ഡസനിലധികം പാർട്ടി എം‌എൽ‌എമാരുടെ പിന്തുണ അവകാശപ്പെട്ട ശിവസേന നേതാവ്  ഏക്‌നാഥ് ഷിൻഡെ ശക്തമായി   രംഗത്തുണ്ട്.  ഷിൻഡെയാണ് മഹാ വികാസ് അഘാഡിക്കെതിരെ കലാപത്തിന് തുടക്കമിട്ടത്.


Also Read:  Maharashtra Political Update: മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ BJP..! വിമതര്‍ക്ക് നല്‍കിയത് 50 കോടി, കടുത്ത ആരോപണവുമായി ശിവസേന 


ഇതിനിടെ, വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് ആഘാഡി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്ന്  മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറിയോട് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടു. അതിനു മുന്‍പ് മുന്‍ മഹാരാഷ്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് ഗവര്‍ണറെ സന്ദര്‍ശിയ്ക്കുകയും രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിയ്ക്കുകയും ചെയ്തിരുന്നു.   മഹാരാഷ്ട്രയിലെ ഉദ്ധവ് സർക്കാർ ഇപ്പോൾ ന്യൂനപക്ഷമായി മാറിയെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി. 


Also Read:  Maharashtra Political Crisis: ശിവസേനയിലെ 15 വിമതര്‍ക്ക്  Y+ സുരക്ഷ 


വിശ്വാസവോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന ആവശ്യത്തോടൊപ്പം ശിവസേനയുടെ വിമത എംഎൽഎമാര്‍ക്ക്  ഭീഷണിയുണ്ടെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, കൂടുതൽ സമയം പാഴാക്കാൻ കഴിയില്ല എന്നും ഫട്നവിസ് പറഞ്ഞു. 


അതിനിടെ, വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള BJP യുടെ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ്  ശിവസേന ഒരുങ്ങുന്നത്.  ശിവസേനയിലെ 16 എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച വിഷയം ഇപ്പോഴും സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുനത് നിയമവിരുദ്ധമാണ് എന്നാണ് ശിവസേന അവകാശപ്പെടുന്നത്.  ഗവർണർ കാത്തിരുന്നത് ഈ നിമിഷം മാത്രമായിരുന്നുവെന്നും ശിവസേന എംപി സഞ്ജയ്  റൗത് ആരോപിച്ചു. 


അതിനിടെ , മഹാവികാസ് അഘാഡിയുടെ മുതിർന്ന നേതാക്കളുടെ നിര്‍ണ്ണായക യോഗം ഇന്ന്  ശരദ് പവാറിന്‍റെ  മുംബൈയിലെ വസതിയിൽ ചേരും. 


ഗുവാഹത്തിയില്‍ തങ്ങുന്ന  മഹാരാഷ്ട്രയിലെ വിമത എംഎൽഎമാർ ബുധനാഴ്ച ഗോവയിലെത്തും. ​​ഗോവയിലെ താജ് റിസോർട്ട് & കൺവെൻഷൻ സെന്ററിൽ 70 മുറികൾ ഇവര്‍ക്കായി  ബുക്ക് ചെയ്തിട്ടുണ്ട്. തുടർന്ന് വ്യാഴാഴ്ച്ച അവര്‍ മുംബൈയിലേക്ക് പറന്ന് നേരെ മഹാരാഷ്ട്ര നിയമസഭയില്‍ എത്തുമെന്നാണ്  സൂചന. 


മഹാരാഷ്ട്രയിൽ വ്യാഴാഴ്ച നടക്കുന്ന ഉദ്ധവ് സർക്കാരിന്‍റെ വിശ്വാസ വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യും. നിയമസഭാ സമ്മേളനം രാവിലെ 11 മണിക്കാണ് വിളിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.