Maharashtra Political Update: അയോഗ്യതാ നോട്ടീസിനെതിരെ ശിവസേനയിലെ വിമത പക്ഷം ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ വിമതരേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്ത്‌...


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയിൽ  നടക്കുന്ന  രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ BJP യാണ് എന്നാണ് ശിവസേനയുടെ ആരോപണം. ബിജെപിയുടെ നിർദേശപ്രകാരം വിമത എംഎൽഎമാർ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ശിവസേന ആരോപിച്ചു. ശിവസേന അതിന്‍റെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ബിജെപിയെയും ഏകനാഥ് ഷിൻഡെയും രൂക്ഷമായി വിമര്‍ശിച്ചത്.  


Also Read:  Maharashtra Political Crisis Update: അയോഗ്യതാ നോട്ടീസിനെതിരെ ഏക്‌നാഥ് ഷിൻഡെ പക്ഷം സുപ്രീംകോടതിയില്‍


വിമത എംഎൽഎമാർക്ക് Y+ കാറ്റഗറി സുരക്ഷ നൽകുന്ന കേന്ദ്ര സർക്കാരിനെ വിമര്‍ശിച്ച ശിവസേന പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ് ബിജെപി പറയുന്നതെന്നും എന്നാൽ വിമതർക്ക് സുരക്ഷ നൽകുന്നത് രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ബിജെപിയുടെ കൈകളുണ്ടെന്നാണ് തെളിയിയ്ക്കുന്നത് എന്നും  സാമ്‌നയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. 50-50 കോടി രൂപ നൽകിയാണ് വിമത  എംഎൽഎമാരെ ബിജെപി വിലയ്ക്ക് വാങ്ങിയതെന്നും ലേഖനത്തിൽ ആരോപിക്കുന്നു.


Also Read:  Maharashtra Political Crisis: ശിവസേനയിലെ 15 വിമതര്‍ക്ക് Y+ സുരക്ഷ


സാമ്‌നയിൽ എഴുതിയ ലേഖനത്തിൽ വിമത എംഎൽഎമാരെ 'നാച്നിയ'  (നര്‍ത്തകി) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിൽ കേന്ദ്രവും കളിച്ചതായി ശിവസേന ആരോപിക്കുന്നു. ഒപ്പം  സംസ്ഥാനത്തെ "നാച്നിയ" എംഎൽഎമാർ അവരുടെ  (ബിജെപി) താളത്തിനൊത്ത് നൃത്തം ചെയ്യുന്നു. ഗുവാഹത്തിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങുന്ന ഈ എംഎൽഎമാർ  രാജ്യത്തും ലോകമെമ്പാടും സംസ്ഥാന സർക്കാരിന് അപകീർത്തി വരുത്തുന്നു. കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ബിജെപിയാണ് ഈ വിമതര്‍ക്ക് പ്രേരണ.  ബിജെപിയാണ് രാഷ്ട്രീയ നാടകത്തിന്‍റെ  തിരക്കഥ രചിച്ചിരിക്കുന്നത്,  സാമ്‌നയിൽ പറയുന്നു.


വിമതരെ രാജ്യദ്രോഹികളെന്നാണ് ലേഖനത്തില്‍  വിശേഷിപ്പിച്ചിരിയ്ക്കുന്നത്. കൂടാതെ, കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന്‍റെ അവകാശങ്ങളിൽ കൈകടത്തുകയാണെന്നും, ബിജെപി സർക്കാർ ഇല്ലാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രവും ബിജെപിയും ഭരണഘടനാപരമായ അവകാശങ്ങളിൽ ഇടപെടുകയാണ്, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, പഞ്ചാബ്, ഡൽഹി തുടങ്ങി മറ്റ് പാര്‍ട്ടികള ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇത് കാണുവാന്‍ സാധിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.  മഹാരാഷ്ട്രയിലെ രാജ്യദ്രോഹികൾക്ക് അനാവശ്യമായി 'Y+' സുരക്ഷ നൽകാനുള്ള കേന്ദ്രത്തിന്‍റെ  തീരുമാനം  സംസ്ഥാനത്തിന്‍റെ  ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്. അതിനുള്ള വില ഭാവിയിൽ അവർ നൽകേണ്ടിവരും,  സാമ്‌ന പറയുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.