മുംബൈ: മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകളിൽ വൻ വർധനവ്. 198 കേസുകളാണ് സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 450 ആയി ഉയർന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ മഹാരാഷ്ട്രയിലെ (Maharashtra) പിംപ്രി-ചിന്ച്ച്വാദിൽ നൈജീരിയയിൽ (Nigeria)  നിന്നെത്തിയ 52കാരൻ മരിച്ചു. ഇന്ന് വന്ന പരിശോധന ഫലത്തിൽ ഇയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 28 നാണ് ഇയാൾ മരിച്ചത്. 


Also Read: ഒമിക്രോൺ; യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബം​ഗാൾ


അതേസമയം, മുംബൈയിൽ 3,671 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ റിപ്പോർട്ട് ചെയ്തതിലും 46% കൂടുതലാണിത്. 371 പേർ രോ​ഗമുക്തി നേടി. സജീവ കേസുകൾ 11,360 ആയി. നഗരത്തിലെ മൊത്തം കേസുകളിൽ, ധാരാവിയിൽ 20 കേസുകൾ രേഖപ്പെടുത്തി. മെയ് 18 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ ആഴ്‌ചയ്‌ക്കിടെ മുംബൈയിൽ കോവിഡ് കേസുകളിൽ അഞ്ചിരട്ടി വർധനവ് ഉണ്ടായിട്ടുണ്ട്.


Also Read: Covid 19 Spread : കോവിഡ് കേസുകളിൽ വൻ വർധന: കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ 


മഹാരാഷ്ട്രയിൽ ആകെ 5,368 കേസുകൾ റിപ്പോർട്ട് ചെയ്തു. നേരത്തെ, മഹാരാഷ്ട്ര കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം കേസുകളുടെ വർധനവിൽ ആശങ്ക പ്രകടിപ്പിക്കുകയും മുംബൈയിൽ കോവിഡ് മൂന്നാം തരംഗം ഇതിനകം ആരംഭിച്ച് കഴിഞ്ഞെന്നും അഭിപ്രായപ്പെട്ടു. മുൻകരുതൽ നടപടിയുടെ ഭാ​ഗമായി യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് മുംബൈയിലെത്തുന്ന വിമാന യാത്രക്കാർക്ക് ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാക്കി ബബിഎംസി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.