New Delhi: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷികദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദിയടക്കം രാജ്യത്തെ പ്രമുഖ നേതാക്കള്‍... പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ നേതാക്കൾ രക്തസാക്ഷി ദിനത്തിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്‍റെ ത്യാഗങ്ങൾ ഒരിക്കലും വിസ്മരിക്കാനാവില്ല എന്നഭിപ്രായപ്പെട്ടു. 


"ബാപ്പുവിന്‍റെ പുണ്യ തിയതിയില്‍  അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിന്‍റെ അഗാധമായ ചിന്തകൾ ഓർമ്മിക്കുകയും ചെയ്യുന്നു. നമ്മുടെ രാഷ്ട്രസേവനത്തിൽ രക്തസാക്ഷികളായ എല്ലാവര്‍ക്കും ആദരാഞ്ജലികൾ അർപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. അവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ല, വികസിത ഇന്ത്യക്കായി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ഇത് ശക്തിപ്പെടുത്തും", മോദി ട്വീറ്റ് ചെയ്തു,



മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായും അനുസ്മരിച്ചു,  'തദ്ദേശീയതയുടെയും സ്വാശ്രയത്വത്തിന്‍റെയും പാത പിന്തുടർന്ന് രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ നമ്മെ പ്രചോദിപ്പിച്ച മഹാത്മാഗാന്ധിക്ക് അദ്ദേഹത്തിന്‍റെ ചരമവാർഷികത്തിൽ ദശലക്ഷക്കണക്കിന് അഭിവാദ്യങ്ങൾ. സ്വാതന്ത്ര്യത്തിന്‍റെ സുവർണ്ണ കാലഘട്ടത്തിൽ സ്വച്ഛത, സ്വദേശി, സ്വഭാഷ എന്നീ ആശയങ്ങൾ സ്വീകരിക്കുക എന്നതാണ് ഗാന്ധിജിക്കുള്ള യഥാർത്ഥ ആദരവ്", കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. 



ആം ആദ്മി പാർട്ടി (AAP) കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.


രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായുള്ള, സത്യത്തിന്‍റെയും അഹിംസയുടെയും പാത പിന്തുടർന്നുള്ള  മഹാത്മാഗാന്ധിയുടെ സംഭാവനകളെയും പോരാട്ടത്തേയും ആദരിക്കുന്നതിനായി ജനുവരി 30 രക്തസാക്ഷി ദിനമായും ആചരിക്കുന്നു.


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 1948 ജനുവരി 30-നാണ് ഗാന്ധിജി കൊല്ലപ്പെടുന്നത്. ബിർള ഹൗസിൽ സായാഹ്ന പ്രാർത്ഥന അവസാനിച്ച സമയത്ത് നാഥുറാം ഗോഡ്‌സെ ഗാന്ധിജിയെ വെടിവച്ചു കൊല്ലുകയായിരുന്നു. അതോടെ ജനുവരി 30 ചരിത്രത്തിലെ കറുത്ത ദിവസമായി ലോകം വിലയിരുത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.