കള്ളപ്പണം വെളുപ്പിക്കൽ കേസ്: സാക്കീർ നായിക്കിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്ലിം മതപ്രഭാഷകൻ സാക്കീർ നായിക്കിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുംബൈ പ്രത്യേക കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്ലിം മതപ്രഭാഷകൻ സാക്കീർ നായിക്കിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുംബൈ പ്രത്യേക കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
സാക്കിർ നായിക്ക് ഇതുവരെ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദത്തെ തുടർന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
നിരവധി തവണ നായിക്കിന് സമൻസ് അയച്ചിട്ടും അദ്ദേഹം ഹാജരായില്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറിലാണ് നിയവിരുദ്ധമായി വിദേശ സംഭാവനകൾ സ്വീകരിച്ചെന്ന പരാതിയിൽ നായിക്കിനെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
മതസ്പര്‍ധക്ക് ശ്രമിച്ചു,യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങൾ ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നേരത്തെ സാകിര്‍ നായികിനെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുക്കുകയും കേന്ദ്ര സര്‍ക്കാര്‍ ഫൗണ്ടേഷനെ നിരോധിക്കുകയും ചെയ്തിരുന്നു.