ഇന്ത്യയിലേക്ക് തിരികെ വരണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് ഐഎസ്സ്ഐഎസ്സില് ചേര്‍ന്ന നിമിഷയും സോണിയയും
ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴിലെന്ന് സോണിയ പറയുമ്പോള്‍ ഇന്ത്യയിലെത്തിയാല്‍ ശിക്ഷിക്കപെടുമെന്ന ഭയം ഉണ്ടെന്നും ജയിലില്‍ അടയ്ക്കില്ലെങ്കില്‍അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറയുന്നത്.
ന്യൂഡെല്‍ഹി:ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴിലെന്ന് സോണിയ പറയുമ്പോള്‍ ഇന്ത്യയിലെത്തിയാല്‍ ശിക്ഷിക്കപെടുമെന്ന ഭയം ഉണ്ടെന്നും ജയിലില്‍ അടയ്ക്കില്ലെങ്കില്‍അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറയുന്നത്.
ഇരുവര്‍ക്കും ഇന്ത്യയിലേക്ക് തിരികെ വാരാന്‍ ആഗ്രഹമുണ്ടെന്നും വ്യക്തമാക്കുന്നു.
2017 ലാണ് തിരുവനന്തപുരത്തും കാസര്‍കോടും കാസര്‍കോഡ് നിന്നും നിമിഷയും സോണിയയും ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം ഐഎസില്‍ ചേരാനായി രാജ്യം വിട്ട് പോയത്.
ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ കൊല്ലപെട്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഈ റിപ്പോര്‍ട്ടുകള്‍ ശരിവെച്ച ഇരുവരും ഭര്‍ത്താക്കന്മാര്‍ കൊല്ലപെട്ട കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.ഇസ്ലാമായി ജീവിക്കുന്നതിനാണ് തങ്ങള്‍ ഐഎസ്സില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയതെന്ന് ഇരുവരും വിശദമാക്കുന്നു.പ്രതീക്ഷകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറയുന്നു.മടങ്ങി വരാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്ന ഇവര്‍ ഇനി ഐഎസ്ഐഎസ് ലേക്ക് മടങ്ങിവരില്ലെന്നും വ്യക്തമാക്കുന്നു.
ഇവര്‍ അഫ്ഗാന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇവരുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.ഇവര്‍ ഐഎസില്‍ ചേരുന്നതിനായി രാജ്യം വിട്ട കേസ് എന്‍ഐഎ അന്വേഷിക്കുകയാണ്.