New Delhi: ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് തിരക്കിട്ട ഒരുക്കങ്ങള്‍ നടക്കുകയാണ്.  എഐസിസി ആസ്ഥാനത്തെ പുൽത്തകിടിയിലും കോൺഗ്രസ് പ്രസിഡന്‍റിന്‍റെ ഓഫീസ് മുറിയിലും സുരക്ഷാ ഉദ്യോഗസ്ഥരും പ്രവർത്തകരും അവസാനവട്ട ക്രമീകരണങ്ങൾ നടത്തുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മല്ലികാർജുൻ ഖാർഗെക്ക് പാർട്ടി അദ്ധ്യക്ഷ  സോണിയ ഗാന്ധി ബാറ്റൺ കൈമാറുന്ന ചടങ്ങിനുള്ള തിരക്കേറിയ ഒരുക്കങ്ങളാണ് കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്നത്. അതായത്, കോണ്‍ഗ്രസിന്‍റെ പുതിയ നായകനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ബുധനാഴ്ച ഔദ്യോഗികമായി ചുമതലയേല്‍ക്കും. 2 പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്‌റു / ഗാന്ധി  കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയില്‍ എത്തുന്നത്. 


Also Read:  Bank Strike: നവംബർ 19 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് 


സ്ഥാനമൊഴിയുന്ന അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഖാർഗെക്ക് കൈമാറും.


ഗാന്ധികുടുംബം തിരഞ്ഞെടുപ്പില്‍നിന്നും വിട്ടു നിന്നതോടെ രണ്ടു സ്ഥാനാര്‍ഥികളാണ് പ്രധാനമായും മത്സര രംഗത്ത്‌ ഉണ്ടായിരുന്നത്. ഗ്രാൻഡ് ഓൾഡ് പാർട്ടിയുടെ  ഉന്നത സ്ഥാനത്തേക്ക് നേരിട്ടുള്ള മത്സരത്തിൽ ഖാർഗെ തിരുവനന്തപുരം എംപി ശശി തരൂരിനെയാണ്  പരാജയപ്പെടുത്തിയത്.  


ഖാര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തിച്ചേരും. അദ്ധ്യക്ഷ സ്ഥാനം എറ്റെടുത്ത ശേഷം പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്ക് ഖാര്‍ഗെ കടക്കുമെന്നാണ് റിപ്പോര്‍ട്ട്.  ആദ്യം പതിനൊന്ന് അംഗ ദേശീയ സമിതിയാകും പ്രഖ്യാപിക്കുകയെന്നാണ്  സൂചന. കേരളത്തില്‍നിന്ന് രമേശ് ചെന്നിത്തലയുടെ പേരും ദേശീയ സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്. 


പല സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിനെ പുറത്താക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയില്‍ നിന്നും കടുത്ത വെല്ലുവിളി നേരിടുന്ന സമയത്താണ് 81 കാരനായ ഖാർഗെ പാർട്ടിയുടെ ചുമതല ഏറ്റെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ