Mamata Banarjee: `മുഖ്യമന്ത്രിയായിട്ടല്ല, സഹോദരിയായിട്ടാണ് വന്നിരിക്കുന്നത്`; കൊൽക്കത്ത കൊലപാതകത്തിൽ പ്രതിഷേധക്കാർക്കരികിലെത്തി മമതാ ബാനർജി
ജനാധിപത്യത്തെ അടിച്ചമർത്തുന്നതിൽ താൻ വിശ്വാസിക്കുന്നില്ലെന്നും പ്രതിഷേധക്കാർക്കെതിരെ ഒരു നടപടിയും എടുക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ജോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടലുകൾ നിഷ്ഫലമായ സാഹചര്യത്തിൽ പ്രതിഷേധക്കാർക്കരികിലെത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രതിഷേധക്കാർ അനുഭവിക്കുന്ന വിഷമങ്ങൾ മനസ്സിലാകുമെന്നും മുഖ്യമന്ത്രിയായിട്ടല്ല, സഹോദരിയായിട്ടാണ് ഞാൻ വന്നിരിക്കുന്നതെന്നും മമത പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ആരോഗ്യവകുപ്പിന്റെ ഹെഡ്ക്വാർട്ടേഴ്സായ സ്വാസ്ഥ്യ ഭവന് മുമ്പിൽ ഡോക്ടമാർ പ്രതിഷേധം ആരംഭിച്ചത്. സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ഡോക്ടർമാർ ഇതിന് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് മമതാ ബാനർജി പ്രതിഷേധക്കാർക്കിടയിലക്ക് ഇറങ്ങിച്ചെന്നത്.
Read Also: മഴയിൽ മുങ്ങുമോ ഓണം? വരും മണിക്കൂറുകളിൽ ആറ് ജില്ലകളിൽ മഴക്ക് സാധ്യത
അവരുടെ ആവശ്യങ്ങൾ പരിഗണിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും പറഞ്ഞു. ജനാധിപത്യത്തെ അടിച്ചമർത്തുന്നതിൽ താൻ വിശ്വാസിക്കുന്നില്ലെന്നും പ്രതിഷേധക്കാർക്കെതിരെ ഒരു നടപടിയും എടുക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ഡിജിപി രാജീവ് കുമാറിനൊപ്പമാണ് മമത പ്രതിഷേധക്കാർക്കരികിൽ എത്തിയത്.
''വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിച്ചാണ് ഞാൻ മുന്നോട്ട് വന്നിട്ടുള്ളത്. എൻ്റെ ജീവിതത്തിൽ ഞാനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, നിങ്ങളുടെ സമരം ഞാൻ മനസ്സിലാക്കുന്നു. എൻ്റെ സ്ഥാനത്തെക്കുറിച്ച് എനിക്ക് ആശങ്കയില്ല. ഇന്നലെ രാത്രി മുഴുവൻ മഴ പെയ്തു, നിങ്ങൾ ഇവിടെ ഇരുന്നു പ്രതിഷേധിച്ചു, രാത്രി മുഴുവൻ ഞാൻ വിഷമിച്ചു. നിങ്ങളുടെ ആവശ്യങ്ങൾ കേട്ട ശേഷം ഞാൻ അവ പഠിക്കും. ഞാൻ ഒറ്റയ്ക്കല്ല സർക്കാരിനെ നയിക്കുന്നത്. നിങ്ങളുടെ ആവശ്യങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരുമായി പഠിച്ച് തീർച്ചയായും പരിഹാരം കാണും. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ തീർച്ചയായും അവരെ ശിക്ഷിക്കും. ഞാൻ നിങ്ങളോട് കുറച്ചു സമയം ചോദിക്കുന്നു. നിങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കില്ല. ജോലിയിലേക്ക് മടങ്ങാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ആശുപത്രിയുടെ വികസനം, അടിസ്ഥാന സൗകര്യവികസനം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു'' മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.