കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച്   ബംഗാൾ മുഖ്യമന്തി മമതാ ബാനർജി. 2024 ലെ ലോക് സഭാ തിരഞ്ഞടുപ്പിൽ ബിജെപിക്ക് പ്രവേശനമുണ്ടാവില്ല. എല്ലാ ശക്തിയുമെടുത്ത് ബിജെപിക്ക് എതിരായി താൻ പോരാടുമെന്നും മമത പറഞ്ഞു. ഡൽഹിയിലേയും  മഹാരാഷ്ട്രയിലേയും മന്ത്രിമാരെ  കഴിഞ്ഞ ദിവസം കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു.ഇതിനെതിരെയും  മമത രൂക്ഷ ഭാഷയിൽ വിമർശിച്ച് രംഗത്ത് വന്നിരുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമം. എന്തു കൊണ്ട് അന്വേഷണം സത്യേന്ദർ ജെയിനെനതിരെയും ,നവാബ് മാലിക്കിനെതിരെയും  മാത്രം ഉണ്ടാവുന്നുവെന്നും ബിജെപി നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താൻ തയ്യാറാവുന്നില്ലെന്നും മമത പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ അഴിമതിയാണ് നടത്തുന്നത്. നോട്ട് നിരോധനം പോലുള്ള  തീരുമാനങ്ങൾ  രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ  തരിപ്പണമാക്കിയെന്നും മമത കടുത്ത ഭാഷയിൽ വിമർശിച്ചു. പുരുലിയയിലെ മണ്ണും ബംഗാളിലെ മണ്ണും തനിക്ക് ജനങ്ങൾക്ക് വേണ്ടി പോരാടാനുള്ള കരുത്ത് നൽകിയെന്നും ഞാൻ ആരെയും ഭയപ്പെടുന്നില്ലെന്നും മമത തന്റെ ട്വീറ്റിലും വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കി  താൻ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുമെന്നും മമത ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 2024  ലെ തിരഞ്ഞെടുപ്പിൽ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയു രാഷ്ട്രീയത്തിന്  ഇന്ത്യയിൽ പ്രവേശനമില്ലെന്ന് തെളിയുമെന്നും ട്വീറ്റിലൂടെ മമത പറഞ്ഞു.


എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സത്യേന്ദർ ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്. 2017 മുതൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണം നേരിട്ട് കൊണ്ടിരിക്കുകയാണ്  സത്യേന്ദർ ജെയിൻ. ഈ വർഷം ഏപ്രിൽ 5 ന് മന്ത്രിയുടേയും കുടുംബത്തിന്റെയും പക്കൽ നിന്ന് 5 കോടി രൂപയുടെ സ്വത്ത് കണ്ട് കെട്ടിയിരുന്നു . പൊതുപ്രവർത്തകനാവുന്നതിന് മുമ്പ് 2010-2012 കാലയൽവിൽ ജെയിൻ 11 കോടിയിലധികം രൂപ വെളുപ്പിച്ചതായും സിബിഐ ആരോപിച്ചിരുന്നു. അതേ സമയം വർഷങ്ങളായി അന്വേഷണം നടത്തിയിട്ടും ജെയിനിനെതിരെ  വ്യക്തമായ തെളിവുകൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നാണ് ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയ ആരോപിച്ചത്.


രാജ്യത്ത് തീവ്രവാദ ശൃംഖല നടത്തിയതിന് ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികൾക്കും എതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇഡിയുടെ അന്വേഷണത്തിൽ  ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറിൽ നിന്നും 1993 ലെ സ്ഫോടന പരമ്പരയിലെ പ്രതി സർദാർ  ഷാവാലി  ഖാനിൽ നിന്നും  മാലിക് വാങ്ങിയ  ഗോവാല കോമ്പൗണ്ട് എന്നറിയപ്പെടുന്ന കുർളയിലെ 2.75 ഏക്കർ ഭൂമിയെക്കുറിച്ച് തെളിവുകൾ ലഭിച്ചിരുന്നു.മാലിക്   നൽകിയ പണം തീവ്രവാദ ഫണ്ടിംഗിനായാണ് ഉപയോഗിച്ചതെന്നും ഇഡി തെളിവുകൾ സഹിതം കണ്ടെത്തിയിരുന്നു.2003 നും 2005 നും ഇടയിലായിരുന്നു മാലിക്  ഇടപാടുകൾ  നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.