ന്യൂഡല്‍ഹി: സി.ബി.ഐ നടപടിക്കെതിരെ മമത ബാനെര്‍ജി നടത്തുന്ന സമരത്തെ പ്രതിപക്ഷ നേതാക്കള്‍ അനുകൂലിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സി.ബി.ഐ നടപടിക്കെതിരെയല്ല മമതയുടെ പ്രതിക്ഷേധമെന്നും പ്രതിപക്ഷത്തിന്‍റെ കേന്ദ്രമാണ് താനെന്ന് സ്ഥാപിക്കാനാണ് മമതയുടെ ശ്രമമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കള്ളൻമാരായ ഭരണാധികാരികളുടെ കൂട്ടായ്​മയാണ്​ പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു. 


ശാരദ ചിട്ടി ഫണ്ട്​ തട്ടിപ്പുമായി ബന്ധപ്പെട്ട്​ നടന്ന സി.ബി.ഐ അ​ന്വേഷണത്തിന്‍റെ പശ്ചാത്തലത്തിൽ മമത ബാനെര്‍ജിയും കേന്ദ്ര സർക്കാറും തമ്മിലുള്ള പോര്​ മുറുകുന്നതിനിടെയാണ്​ ജെയ്​റ്റിലി അവർക്കെതിരെ രംഗത്തു വന്നത്​. 


അതേസമയം, സി.ബി.ഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം മമത ഇപ്പോഴും തുടരുകയാണ്. രാത്രി മുഴുവന്‍ ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ചാണ് മമതയുടെ സമരം. മമതയോടൊപ്പം നിരവധി മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും മെട്രോചാനലിലെ സമരപന്തലിലുണ്ട്. മോദിക്കെതിരെ ധര്‍ണ്ണ നടത്തുന്ന മമത ബാനര്‍ജിയ്ക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്.