Selam: സോഷ്യല്‍  മീഡിയയില്‍ വൈറലാണ്  ഒരു വിവാഹ ക്ഷണക്കത്തും വരനും വധുവും, കാരണമെന്തെന്നല്ലേ? വധു മമത ബാനര്‍ജിയാണ്  (Mamata Banerjee) എന്നത് തന്നെ   


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ഷണക്കത്തും വരനും വധുവും മാത്രമല്ല  അവരുടെ ബന്ധുക്കളുടേയും പേരുകളാണ് ഒരു സാധാരണ വിവാഹത്തെ ഇന്ത്യയൊട്ടാകെ പ്രശസ്തമാക്കിയത്. 


ഈ മാസം 13നാണ് മമത ബാനര്‍ജിയുടെ വിവാഹം. വരന്‍  "മമത ബാനര്‍ജി"  (Mamata Banerjee) തുടച്ചു നീക്കിയ പ്രതിപക്ഷത്തുനിന്നാണ്... !!  പേര്  സോഷ്യലിസം...!!


വരന്‍ സോഷ്യലിസത്തിന്‍റെ പിതാവ്   സിപിഐ യുടെ സേലം ജില്ലാ സെക്രട്ടറി എ മോഹനനാണ്.  സോഷ്യലിസത്തിന് രണ്ടു സഹോദരങ്ങള്‍ക്കൂടിയുണ്ട്.  അവരാണ് കമ്യൂണിസവും ലെനിനിസവും. മൂന്നു മക്കളില്‍ ഇളയ മകനാണ് സോഷ്യലിസം. 


തികഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭാവിയായ മോഹനന്‍ കുട്ടികള്‍ക്ക്  ഈ പേരുകള്‍ നല്‍കാന്‍ കാരണമുണ്ട്.  സോവിയറ്റ് യൂണിയന്‍റെ  തകർച്ചയോടെ കമ്യൂണിസം ഇല്ലാതായെന്ന പ്രചാരണം ഇദ്ദേഹത്തിന്‍റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. അതോടെയാണ് തന്‍റെ കുട്ടികള്‍ക്ക്  കമ്യൂണിസവുമായി ചേരുന്ന പേരുകള്‍ നല്‍ക്കാന്‍ മോഹനന്‍ തീരുമാനിച്ചത്. 


എന്നാല്‍, അവിടെയും തീര്‍ന്നില്ല,  ഒരു പേരക്കുട്ടിയുണ്ട്‌ ഇവരുടെ കുടുംബത്തില്‍. ലെനിനിസം തന്‍റെ മകന് മാർക്സിസം എന്നാണു പേരിട്ടിരിക്കുന്നത്..!! 


Also Read: Mukul Roy ബിജെപിയിൽ നിന്ന് തിരിച്ച് തൃണമൂൽ കോൺ​ഗ്രസിലേക്ക്


കമ്യൂണിസം  അഭിഭാഷകനാണ്. ലെനിനിസവും സോഷ്യലിസവും ചേർന്ന് ആഭരണ നിർമാണശാല നടത്തുന്നു. മൂവരും  കമ്മ്യൂണിസ്റ്റ്  അനുഭാവികളാണ്.


എന്നാല്‍, മമത ബാനര്‍ജി വരുന്നത്  കോണ്‍ഗ്രസ് അനുഭാവ കുടുംബത്തില്‍ നിന്നാണ്. മമത ബാനർജിയോട് തോന്നിയ ആരാധനയാണ് മകള്‍ക്ക്  ആ പേര് നല്‍കാന്‍ കാരണമെന്ന്  കുടുംബം പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.