കൊല്‍ക്കത്ത: നൊബേല്‍ പുരസ്കാര ജേതാവ് 'അഭിജിത്ത്' ബാനര്‍ജിയെ 'അഭിഷേക്' എന്ന് അഭിസംബോധന ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബംഗാളില്‍ കുഞ്ഞ് എന്നര്‍ഥം വരുന്ന ‘ബാബു’ എന്ന പദം ചേര്‍ത്ത് അഭിഷേക് ബാബു എന്നാണ് മമത ബാനര്‍ജി വിളിച്ചത്. അതും നിരവധി തവണ. 


മമതയുടെ അനന്തരവനാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കൂടിയായ അഭിഷേക് ബാനര്‍ജി. 


കാബിനറ്റ് മീറ്റിംഗിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ നിരവധി തവണയാണ് മമത 'അഭിജിത്ത്' ബാനര്‍ജിയെ 'അഭിഷേക്' എന്ന് അഭിസംബോധന ചെയ്തത്. 


അമര്‍ത്യാ സെന്നിനും മദര്‍ തെരേസെയ്ക്കും ശേഷം നൊബേല്‍ വാങ്ങുന്ന വ്യക്തിയാണ് 'അഭിഷേക്'. ഇത് ബംഗാളിനു അഭിമാന നേട്ടമാണ്. -മമത പറഞ്ഞു. 


'അഭിഷേക് ബാബു'വിന്‍റെ അമ്മയിവിടെ കൊല്‍ക്കത്തയിലുണ്ട്. ഞാന്‍ നാളെ അവരെ കാണാനായി പോകും.' -മമത തെറ്റാവര്‍ത്തിച്ചു.