കൊൽക്കത്ത: യാസ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) വിളിച്ചു ചേർത്ത യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് പശ്ചിമബം​ഗാൾ (West Bengal) മുഖ്യമന്ത്രി മമത ബാനർജി. സ്ഥിതി​ഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബം​ഗാളിൽ എത്തിയിരുന്നു. പടിഞ്ഞാറൻ മിഡ്നാപൂരിലെ കാലായിക്കുന്ദയിൽ നടന്ന അവലോകന യോ​ഗത്തിൽ നിന്നാണ് മമത ബാനർജി വിട്ടുനിന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രിയും (Prime Minister) ​ഗവർണറും അരമണിക്കൂർ കാത്തിരുന്നിട്ടും യോ​ഗത്തിൽ പങ്കെടുക്കാൻ മമത ബാനർജി (Mamatha Banerjee) എത്തിയില്ല. യോ​ഗത്തിൽ പങ്കെടുക്കില്ലെന്നും കാലായിക്കുന്ദയിൽ എത്താൻ 45 മിനിറ്റ് എടുക്കുമെന്നും മമത ബാനർജി പറഞ്ഞിരുന്നു. ചുഴലിക്കാറ്റ് മൂലം ബം​ഗാളിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. അത് പ്രധാനമന്ത്രിക്ക് സമർപ്പിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി.


ALSO READ: പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു, കോവിഡ് രണ്ടാം തരംഗത്തിന് കാരണം പ്രധാനമന്ത്രിതന്നെ, രാഹുല്‍ ഗാന്ധി


പശ്ചിമബം​ഗാൾ സർക്കാരിനായി ചീഫ്  സെക്രട്ടറിയാണ് യോ​ഗത്തിൽ പങ്കെടുത്തത്. യോ​ഗത്തെ സംബന്ധിച്ച് അറിയില്ലെന്നാണ് മമത ബാനർജിയുടെ പ്രതികരണം. കാലായിക്കുന്ദ എയർബേസിൽ വച്ച് പ്രധാനമന്ത്രിയുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തിയിരുന്നു. നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ അടങ്ങുന്ന രേഖ കൈമാറി. അവലോകന യോ​ഗം വിളിച്ച കാര്യം അറിഞ്ഞിട്ടില്ലെന്നും മമത ബാനർജി പറഞ്ഞു.


സുന്ദർബെൻ വികസനം അടക്കം രണ്ട് പദ്ധതികൾക്കായി 20,000 കോടി രൂപയുടെ  പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമത വ്യക്തമാക്കി. നിരവധി യോ​ഗങ്ങളിൽ പങ്കെടുക്കാൻ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി യോ​ഗത്തിൽ പങ്കെടുക്കാതെ മമത മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.


മമത ബാനർജി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ വിമർശിച്ചു. നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് നേരിട്ട പരാജയം മമതയെ വേട്ടയാടുന്നു. മമത യോഗത്തിൽ നിന്ന് വിട്ടുനിന്നത് രാഷ്ട്രീയപ്രേരിതമാണെന്നും മാളവ്യ ട്വിറ്ററിൽ കുറിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.