New Delhi: രാജ്യത്തത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിരോധ നടപടികള്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്...
കോവിഡ് രണ്ടാം തരംഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉത്തരവാദിയെന്നും പ്രധാനമന്ത്രിക്ക് ഇതുവരെ ഒന്നും മനസ്സിലായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കോവിഡിനെ സർക്കാർ കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച വീഴ്ചയാണ് വൈറസ് വ്യാപനത്തിനും മരണസംഖ്യ വര്‍ദ്ധിക്കാനും ഇടയാക്കിയത് എന്നദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. നിലവിലെ രീതിയില്‍ പ്രതിരോധ കുത്തിവയ്പ്പുകൾ തുടരുകയാണെങ്കിൽ വൈറസ് വ്യാപനം തടുക്കാന്‍ സാധിക്കില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി ഒരു Event Manager ആണെന്നും ഇവന്‍റുകളല്ല ആവശ്യം രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള തന്ത്രങ്ങളാണെന്നും രാഹുല്‍ പറഞ്ഞു. കോവിഡിനെക്കുറിച്ച് പ്രധാനമന്ത്രി തീര്‍ത്തും അജ്ഞനാണെന്നും അദ്ദേഹം പറഞ്ഞു.
ശരിയായ രീതിയിലുള്ള വാക്സിനേഷനിലൂടെ മാത്രമേ വൈറസിനെ പിടിച്ചു കേട്ടാനാകൂ, പക്ഷേ കേന്ദ്രത്തിന്‍റെ വാക്സീൻ നയവും പാളിപ്പോയി. രാജ്യത്തിന്‍റെ വാതില്‍ ഇപ്പോഴും തുറന്നുകിടക്കുകയാണ്. വെറും 3 % ജനങ്ങള്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ളവരെ കോവിഡിന് വിട്ടു കൊടുത്തിരിക്കുകയാണോ?എന്നും അദ്ദേഹം ചോദിച്ചു.
അമേരിക്ക ഇതുവരെ രാജ്യത്തിന്‍റെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ബ്രസീല്‍ 8 മുതല്‍ 9 ശതമാനം വരെ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. എന്നാല്‍ ഇന്ത്യ വാക്‌സിന്‍ നിര്‍മ്മിച്ചിട്ടും അത് സാധിച്ചില്ല എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
വാക്സിനേഷനിലൂടെ മാത്രമേ കോവിഡിനെ തുരത്താനാകൂ, lockdown, സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിയ്ക്കുക എന്നിവ താൽക്കാലികമാണ്, ശരിയായ വാക്സിനേഷൻ തന്ത്രമില്ലാതെ വന്നാല്‍, വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നും രാഹുല്‍ പറഞ്ഞു.
ഒരു ചോദ്യോത്തര വേളയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ കോവിഡ് മരണ കണക്കുകൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നുവെന്ന ആരോപണവും ഉന്നയിക്കുകയുണ്ടായി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി താന്‍ സംസാരിച്ചതായും യഥാർത്ഥ മരണ സംഖ്യകൾ അസ്വസ്ഥതയുണ്ടാക്കാം എങ്കിലും യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് സത്യം പറയുന്നതിൽ ഉറച്ചുനിൽക്കുമെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് കോവിഡ്-19 നിയന്ത്രണങ്ങള്‍ ജൂണ്‍ 30വരെ തുടരണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...