മമതാ ബാനർജിയുടെ ഇളയ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചു
1,31,792 കോവിഡ് കേസുകളാണ് പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 12,993 പേർ മരണത്തിന് കീഴടങ്ങി.
കൊല്‍ക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി (Mamta Banerjee)യുടെ സഹോദരൻ അസിം ബാനര്‍ജി കൊവിഡ് ബാധിച്ച് മരിച്ചു. കോവിഡ് മൂർച്ഛിച്ചതിനെ തുടർന്ന് കൊല്‍ക്കത്തയില(calcutta) ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രി ചെയര്‍മാന്‍ ഡോ. അലോക് റോയിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം 1,31,792 കോവിഡ് കേസുകളാണ് പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 12,993 പേർ മരണത്തിന് കീഴടങ്ങി.
ഇന്നു മുതല്‍ 30 വരെ ബംഗാളിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറിന് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. പശ്ചിമബംഗാളില്‍ കഴിഞ്ഞ ദിവസം 20,846 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 136 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
കഴിഞ്ഞ ഒരുമാസമായി അദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ. കൊൽക്കത്തയിലെ കാളിഘട്ടിലാണ് അസിം ബാനർജി താമസിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA