രാജ്യത്ത് ആകെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 2.46 കോടി കടന്നു. ആകെ 3.26 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനാ ഇന്ത്യയിലെ കോവിഡ് സാഹചര്യം വളരെയധികം ആശങ്ക ഉയർത്തുന്നതാണെന്ന് അഭിപ്രായപ്പെട്ടു. രാജയത്തെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയാണ് ഈ ഘട്ടത്തിൽ നേരിട്ട് കൊണ്ടിരിക്കുന്നത്.
രാജ്യത്ത് കോവിഡ് രോഗബാധ മൂലം 3980 പേര് മരണപ്പെടുകയും ചെയ്തു. ഇത് കൂടാതെ 3.53 ലക്ഷം പേർ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 5 ദിവസങ്ങളിൽ ഇത് നാലാം തവണയാണ് രാജ്യത്ത് രോഗബാധിതരെക്കാൾ രോഗമുക്തരുണ്ടാകുന്നത്. ഇത് വരെ 18 കോടി ഡോസ് വാക്സിനുകൾ നൽകി കഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലം അറിയിച്ചിട്ടുണ്ട്.
ALSO READ:ലോകത്തിന് മാതൃകയായ ഇന്ത്യൻ വാക്സിൻ നയം: മറ്റ് രാജ്യങ്ങൾ ഭയന്ന് മാറി, ഇന്ത്യ ഗവേഷണം ആരംഭിച്ചു
അതേസമയം രോഗവ്യാപന അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഒരു കോടി 92 ലക്ഷം വാക്സിൻ (Vaccine) ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്ര സർക്കാർ (Central Government ) അറിയിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 15 ദിവസത്തിനുള്ളിൽ വാക്സിൻ ഡോസുകൾ ലഭ്യമാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിരിക്കുന്നത്.
ALSO READ: 15 ദിവസത്തിനുള്ളിൽ 1.92 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്രം
അത് കൂടാതെ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത സ്പുട്നിക് (Sputnik Vaccine) വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള വില 995.40 ആയി നിശ്ചയിച്ചു. ഡോ. റെഡ്ഡീസ് ലാബ് ആണ് ഇന്ത്യയിൽ വാക്സിൻ എത്തിക്കുന്നത്. ജിഎസ്ടി അടക്കമുള്ളവ ഉൾപ്പെടുത്തിയാണ് നിലവിൽ വില നിശ്ചയിച്ചിരിക്കുന്നത്. ഉടൻ തന്നെ വാക്സിൻ ഇന്ത്യയിൽ നിർമാണം ആരംഭിക്കും. ഇതോടെ വില കുറയുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് സ്പുട്നിക് വാക്സിന്റെ ഉപയോഗത്തിന് കേന്ദ്രം അനുമതി നൽകിയത്. തുടർന്ന് മെയ് ഒന്നിന് സ്പുട്നിക്കിന്റെ ആദ്യ ബാച്ച് ഇന്ത്യയിൽ എത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.