കൊറോണയെ ഉന്മൂലനം ചെയ്യാന്‍ നാവ് മുറിച്ച് യുവാവ്!!
ഗുജറാത്തില്‍ കൊറോണയെ ഉന്മൂലനം ചെയ്യാന്‍ നാവ് മുറിച്ച് 20കാരനായ രവിന്ദര്‍ ശര്‍മ്മ. മധ്യപ്രദേശിലെ തന്‍റെ ഗ്രാമത്തില്‍ നിന്നും കൊറോണ ബാധയൊഴിയുമെന്ന വിശ്വാസത്തിലാണ് രവിന്ദര്‍ നാവ് മുറിച്ചത്.
ഗുജറാത്തില്‍ കൊറോണയെ ഉന്മൂലനം ചെയ്യാന്‍ നാവ് മുറിച്ച് 20കാരനായ രവിന്ദര്‍ ശര്‍മ്മ. മധ്യപ്രദേശിലെ തന്‍റെ ഗ്രാമത്തില്‍ നിന്നും കൊറോണ ബാധയൊഴിയുമെന്ന വിശ്വാസത്തിലാണ് രവിന്ദര്‍ നാവ് മുറിച്ചത്.
മധ്യപ്രദേശിലെ മൊറീന ജില്ല സ്വദേശിയായ രവീന്ദർ 15 മാസത്തിലേറെയായി സുഗാമിലെ (ഗുജറാത്ത്) ഭവാനി മാതാ ക്ഷേത്രത്തിൽ ജോലി ചെയ്ത് വരികയാണ്.
കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാൻ നാവ് മുറിക്കാണമെന്ന് ദേവി പറഞ്ഞതായി രവിന്ദര്‍ സ്വപ്നം കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ ഗുജറാത്തിലെ നരബെറ്റിലെ നാദേശ്വരി മാതാ ക്ഷേത്രത്തിൽ പോയി നാവ് മുറിച്ചത്.
ഇത് ഓസ്കാറിനും മേലെ! 26കാരിയുടെ പ്രസവമെടുത്ത് കഥാകൃത്ത്
അമിത രക്തസ്രാവം മൂലം അബോധാവസ്ഥയിലായ രവിന്ദറിനെ ബി.എസ്.എഫ് സൈനികരും നാട്ടുകാരും ചേര്‍ന്ന് സുയിഗാമിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന്, കോവിഡ് -19 നെ നേരിടാനുള്ള ഏക മാർഗം സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണെന്ന് ബിഎസ്എഫ് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
'നിങ്ങളെയോര്‍ത്ത് അഭിമാനം': മലയാളി നഴ്സിന് യുഎഇ രാഷ്ട്രമാതാവിന്‍റെ ആദരം!
ഇത്തരം അന്തവിശ്വാസങ്ങളില്‍ കുടുങ്ങാതെ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും കൈകഴുകണമെന്നും അവര്‍ പറഞ്ഞു.
69 മരണങ്ങള്‍ ഉള്‍പ്പടെ 1,355 കേസുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതെസംമയം, ഇന്ത്യയില്‍ കൊറോണ വൈറസ് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14,792 ആയി ഉയർന്നു, 488 പേർ വൈറസ് ബാധിച്ച് മരിച്ചു.