ഇത് ഓസ്കാറിനും മേലെ! 26കാരിയുടെ പ്രസവമെടുത്ത് കഥാകൃത്ത്

വഴിയരികില്‍ ഒഡീഷ സ്വദേശിനിയായ 26കാരിയുടെ പ്രസവമെടുത്ത ഓട്ടോ ചന്ദ്രനാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താര൦. 

Last Updated : Apr 19, 2020, 12:45 PM IST
ഇത് ഓസ്കാറിനും മേലെ! 26കാരിയുടെ പ്രസവമെടുത്ത് കഥാകൃത്ത്

കോയമ്പത്തൂര്‍: വഴിയരികില്‍ ഒഡീഷ സ്വദേശിനിയായ 26കാരിയുടെ പ്രസവമെടുത്ത ഓട്ടോ ചന്ദ്രനാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താര൦. 

വ്യാഴാഴ്ച രാവിലെ പത്തരയോടെ സിങ്കനല്ലൂര്‍ കാമരാജ് റോഡ്‌ റെയില്‍വേ ഗേറ്റിനു സമീപമാണ് സംഭവം. സിപിഐ പ്രവര്‍ത്തകര്‍ക്കൊപ്പം ലോക്ക് ഡൌണിനെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ആവശ്യസാധനങ്ങള്‍ വിതരണം ചെയ്യാന്‍ പോകുകയായിരുന്നു ഓട്ടോ ചന്ദ്രന്‍ എന്ന എം. ചന്ദ്രകുമാര്‍. 

2015ല്‍ പുറത്തിറങ്ങിയ 'വിസാരണൈ' എന്ന ചിത്രത്തിന്‍റെ കഥാകൃത്താണ് സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ചന്ദ്രന്‍. സ്ഥലത്തെ സിപിഐ ഓഫീസിനു സമീപ൦ 108 ആംബുലന്‍സ് കാത്തുനില്‍ക്കുകയായിരുന്നു. എന്നാല്‍, അതിനു മുന്‍പ് തന്നെ പെണ്‍ക്കുട്ടിയ്ക്ക് പ്രസവവേദനയെടുക്കാന്‍ തുടങ്ങി.

ഹൃതിക് റോഷന്‍റെ മുന്‍ ഭാര്യയുടെ സഹോദരിയ്ക്ക് കൊറോണ നെഗറ്റീവ്!!

 

കൂടെയുള്ളവര്‍ പോലും പകച്ചുപോയ നിമിഷത്തില്‍ പ്രസവമെടുക്കാന്‍ ചന്ദ്രന്‍ മുന്‍പോട്ട് വരുകയായിരുന്നു. ഭര്‍ത്താവിന്‍റെ മടിയിലിരുന്ന് കരഞ്ഞ യുവതി ജന്മം നല്‍കിയ ആണ്‍ക്കുഞ്ഞിനെ ആദ്യം കയ്യിലെടുത്തത് ചന്ദ്രനായിരുന്നു.
 
സ്ഥലത്തെത്തിയ മകള്‍ ജീവയോട് ചന്ദ്രന്‍ വൃത്തിയുള്ള ഒരു കത്തി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ജീവ കൊണ്ടുവന്ന കത്തി ഉപയോഗിച്ചാണ്‌ ആംബുലന്‍സിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ പൊക്കിള്‍ക്കൊടി മുറിച്ചത്. 

'സ്പ്രീംഗ്ളർ' കളത്തിലിറങ്ങാൻ വൈകി; തന്ത്രപരമായി നീങ്ങാൻ ബിജെപി

 

ഇതിന് ശേഷം അമ്മയെയും കുഞ്ഞിനേയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ലണ്ടനിലെ ആംഗ്ലിയ റസ്കിന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ജീവ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. 

ചന്ദ്രകുമാറിന്‍റെ 'ലോക്കപ്പ്' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഏറെ നിരൂപക ശ്രദ്ധ നേടിയ 'വിസാരണൈ' എന്ന ചിത്രം വെട്രിമാരന്‍ തയാറാക്കിയത്. മികച്ച തമിഴ് ചിത്രം, മികച്ച സഹനടന്‍, മികച്ച എഡിറ്റിംഗ് എന്നിങ്ങനെ മൂന്നു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ 'വിസാരണൈ' സ്വന്തമാക്കിയിരുന്നു. ആ വര്‍ഷ൦ ഓസ്കാറിനു ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയും 'വിസാരണൈ' നേടി. 

Trending News