Chennai: ഈറോഡിൽ ക്ലോറിൻ വാതകം ശ്വസിച്ച് (Gas Leakage) ഒരു മരണം. 13 പേരെ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു. നടു പാളയം ഗ്രാമത്തിലെ ദാമോദരൻ (40) ആണ് മരിച്ചത്. ശ്രീധർ കെമിക്കൽസ് എന്ന പേരിൽ ബ്ലീച്ചിങ് പൗഡർ (Bleaching Powder) നിർമാണ യൂണിറ്റ് നടത്തിവരികയായിരുന്നു ദാമോദരൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്തോട് ബ്ലീച്ചിങ്ങ് നിർമാണ ഫാക്ടറിയിലാണ് വാതകം ചോർന്ന് അപകടമുണ്ടായത്. ഫാക്ടറിയിൽ ബ്ലീച്ച് നിർമിക്കുന്നതിനിടെ ലിക്വിഡ് ക്ലോറിൻ വാതകം ചോരുകയായിരുന്നു. 


Also Read: JWO A. Pradeep | ധീര സൈനികന് കണ്ണീരോടെ വിട നൽകി ജന്മനാട്; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം


ഫാക്ടറിയിൽ വാതക ചോർച്ചയുണ്ടായതിന് പിന്നാലെ ദാമോദരൻ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നു. ജില്ലാ കലക്ടർ എച്ച്.കൃഷ്ണനുണ്ണി സ്ഥലം സന്ദർശിച്ചു. ശ്വാസതടസ്സം നേരിട്ട 11 പേരിൽ ആറുപേരെ ഈറോഡ് ടൗണിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവരുടെ നില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.


Also Read: R Sreelekha| സേനക്ക് എന്തു കൊണ്ട് ചീത്തപ്പേര്? മോശമായ പെരുമാറ്റം, ശംഖുമുഖം അസി.കമ്മീഷ്ണറിനെതിരെ മുൻ ഡി.ജി.പി ആർ.ശ്രീലേഖ


വിവരം അറിഞ്ഞെത്തിയ ഫയർ ആന്റ് റസ്‌ക്യൂ വിഭാഗം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ചിത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.