പാമ്പുകളിലെ ഏറ്റവും അപകടകാരിയാണ് രാജവെമ്പാല. ഇവയുടെ വിഷം ചില ഔഷധ ഉപോൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്. ഇവയെ കൈകാര്യം ചെയ്യുമ്പോൾ എല്ലാത്തരത്തിലും ജാഗ്രത പുലർത്തണം. അശ്രദ്ധമായി പാമ്പുകളെ കൈകാര്യം ചെയ്താൽ അതെങ്ങനെ പ്രതികരിക്കും എന്ന് പറയാൻ സാധിക്കില്ല. അത്തരത്തിലൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം സ്വഭാവസവിശേഷതകളുള്ള പാമ്പിനെ പിടിച്ച് നിൽക്കുന്ന പാമ്പാട്ടിയുടെ വീഡിയോ ആണ് വൈറലായിരിക്കുകയാണ്. ധൈര്യത്തോടെ പാമ്പാട്ടി പാമ്പിനെ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും. ഇടയിൽ അത് അയാളെ ആക്രമിക്കുന്നത് കാണാം.അൽപം ജാഗരൂകരായിരുന്നതിനാൽ പാമ്പിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.


 



ഇൻസ്റ്റഗ്രാമിലെ ജിയോ വൈൽഡ് എന്ന പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇയാൾക്ക്  പാമ്പിനെ പിടിക്കുന്നതിൽ നല്ല പരിചയമുണ്ടെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. സാവധാനം പാമ്പിൻറെ വാലിൽ പിടിക്കുകയും പൊക്കുകയും ചെയ്യുന്നത് കാണാം. ഇടയിൽ  പാമ്പ് ഇയാളെ കൊത്താനായി ആഞ്ഞ് വരുന്നത് വ്യക്തമാണ്. അൽപ്പം ശ്രദ്ധ മാറിയിരുന്നെങ്കിൽ പാമ്പിൻറെ കടി ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്തായാലും വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.