ഹൈദരാബാദ്:  ഭാര്യയെ കൊന്നകേസിൽ ജാമ്യത്തിലിറങ്ങിയ ആൾ രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു.  അഹമ്മദ് ബിൻ സലാം ഇസ്മയിൽ എന്ന ആളാണ് സഹോദരിമാരായ റസിയ ബീഗം, സാക്കിറ ബീഗം എന്നിവരെയാണ് കൊലപ്പെടുത്തിയത്.  തിങ്കളാഴ്ച ഹൈദരാബാദിൽ ആയിരുന്നു സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു..! 


ആക്രമണത്തിൽ ഇസ്മായിലിന്റെ മറ്റൊരു സഹോദരിയ്ക്കും ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്.  ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.  ഭാര്യയെ കഴിഞ്ഞ വർഷം കൊന്ന കേസിൽ ജയിലിലായിരുന്ന ഇസ്മയിൽ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.  


Also read:കോറോണ വാക്സിൻ: മനുഷ്യരിൽ പരീക്ഷിക്കാൻ ഇന്ത്യൻ കമ്പനിക്ക് അനുമതി 


തിങ്കളാഴ്ച വൈകുന്നേരം ഇയാൾ സഹോദരിമാരുടെ വീടുകളിൽ എത്തുകയും ഇവരെ കത്തികൊണ്ട് ആക്രമിക്കുകയും ചെയ്തു.  മാരകമായി പരിക്കേറ്റ ഇവർ സംഭവ സ്ഥലത്തുവച്ചുതന്നെ മരണമടയുകയായിരുന്നു.  ശേഷം മറ്റൊരു സഹോദരിയുടെ വീട്ടിൽ എത്തി അവരേയും കത്തികൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ അവരൂടെ ഭർത്താവ് അത് തടയുകയും ചെയ്തു.  ആക്രമണത്തിൽ ഇവർക്കും മരമായി പരിക്കേറ്റിട്ടുണ്ട്. 


ഇവർ മരിച്ചുവെന്ന് കരുതിയാണ് ഇസ്മയിൽ രക്ഷപ്പെട്ടെതെങ്കിലും ഇരുവരേയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് മരണം സംഭവിച്ചിട്ടില്ല.  സംഭവശേഷം ഒളിവിൽ പോയ ഇസ്മയിലിനെ തപ്പുകയാണ് പൊലീസ്.