ഹൈദരാബാദ്: കോറോണയ്ക്കെതിരെ ഇന്ത്യൻ കമ്പനി കണ്ടുപിടിച്ച വാക്സിൻ ക്ലിനിക്കിൽ പരീക്ഷണം നടത്താൻ ഡ്രഗ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. കോവാക്സിൻ എന്ന മരുന്നിനാണ് മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി ലഭിച്ചത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിനാണ് Covaxin.
ഈ മരുന്ന് ജൂലൈ മാസത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങുമെന്ന് കമ്പനി ചെയര്‍മാന്‍ ഡോ.ക്യഷ്ണ എല്ല പറഞ്ഞു. എന്‍ഐവി, ഐസിഎംആര്‍ എന്നിവരുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
Also read: ഭീഷണി സന്ദേശത്തെ തുടർന്ന് മുംബൈ താജ് ഹോട്ടലിന്റെ സുരക്ഷ ശക്തമാക്കി
പ്രീക്ലിനിക്കല്‍ ട്രയല്‍ പരീക്ഷണത്തില്‍ കമ്പനി വിജയിച്ചിരുന്നു. വാക്‌സിന്‍ പ്രയോഗിക്കുന്നതിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും കമ്പനി സമര്‍പ്പിച്ചിരുന്നു. ജീനോം വാലിയില്‍ ഭാരത് ബയോടെക്കിന്റെ മേല്‍നോട്ടത്തിലാണ് വാക്‌സിന്‍ ഗവേഷണം നടന്നത്.
Also read: അമീർ ഖാന്റെ വീട്ടിലും കോറോണ; താരത്തിന്റെ അമ്മയ്ക്കും കോറോണ ടെസ്റ്റ് നടത്തും
മരുന്ന് കമ്പനികള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ മാത്രം 30 ഓളം സ്ഥാപനങ്ങള്‍ വാക്‌സിന്‍ വികസിപ്പിക്കാന്‍ രംഗത്തുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ആദ്യമായാണ് വാക്‌സിന്‍ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെയ്പ്പ് നടത്താന്‍ ഒരു കമ്പനിക്ക് സാധിക്കുന്നത്. ഭാരത് ബയോടെക്കിന്റെ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടം വിജയകരമായി പൂര്‍ത്തിയായാല്‍ ചുരുങ്ങിയ കാലം കൊണ്ട് വാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ രംഗത്തിറക്കാന്‍ ഇന്ത്യക്ക് കഴുയുമെന്നാണ് പ്രതീക്ഷ.