ചെന്നൈ:  ആദ്യരാത്രിയിൽ വധുവിനെ കൊലപ്പെടുത്തി വരൻ തൂങ്ങി മരിച്ചു.  കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രായസമാണെങ്കിലും സംഭവം സത്യമാണ്.  സംഭവം നടന്നത് ബുധനാഴ്ച രാത്രിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: തർക്കം തീർന്നു; ശബരിമല ക്ഷേത്ര ഉത്സവം ഉപേക്ഷിച്ചു 


ചെന്നൈ മിഞ്ചുർ സ്വദേശി നീതിവാസൻ ആണ്  ഭാര്യ സന്ധ്യയെ  കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കിയത്.  ബന്ധുക്കളായ ഇവർ രണ്ടുപേരും ഇന്നലെയാണ് വിവാഹിതരായത്.  എല്ലാ നിയന്ത്രണങ്ങളും പാലിച്ച് ഇരുപതോളം  ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.  വിവാഹ ശേഷം ദമ്പതികൾ വീട്ടിൽ എത്തുകയായിരുന്നു. 


Also read: viral video: വീഴ്ചയിലും തളരാതെ ആനക്കുട്ടി..


രാത്രി ദമ്പതിമാരുടെ മുറിയിൽ നിന്നും വധുവിന്റെ കരച്ചിൽകേട്ട് ഓടിയെത്തിയ ബന്ധുക്കൾ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന സന്ധ്യയെയാണ്.  മുറിയിൽ ഒരു കമ്പി പാരയും ഉണ്ടായിരുന്നു.  പക്ഷേ വരനെ മുറിയിൽ കണ്ടില്ല.  ബന്ധുക്കൾ ഉടനെതന്നെ പൊലീസിനെ വിവരമറിയിച്ചു.   ശേഷം നടത്തിയ തിരച്ചിലിലാണ് നീതിവാസൻ സമീപത്തെ  മരത്തിൽ തൂങ്ങിമരിച്ച നിലയിൽ  കണ്ടെത്തിയത്. 


കൊലപാതകത്തിന്റെയും ആത്മഹത്യയുടേയും കാരണം വ്യക്തമായിട്ടില്ലയെന്ന് കാട്ടൂർ പൊലീസ് അറിയിച്ചു.  രണ്ടുപേരുടെയും മൃതദേഹങ്ങൾ  പോസ്റ്റുമോർട്ടത്തിനായി പൊന്നേരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.