തർക്കം തീർന്നു; ശബരിമല ക്ഷേത്ര ഉത്സവം ഉപേക്ഷിച്ചു

ഭക്തർക്ക് പ്രവേശനമില്ലെങ്കിലും മാസപൂജ  ചടങ്ങുകൾ ആചാരപരമായി നടക്കുമെന്നും ഭക്തർക്കുള്ള നിയന്ത്രണം എത്രനാൾ ഉണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.   

Last Updated : Jun 11, 2020, 05:11 PM IST
തർക്കം തീർന്നു; ശബരിമല ക്ഷേത്ര ഉത്സവം ഉപേക്ഷിച്ചു

തിരുവനന്തപുരം: കോറോണ രാജ്യമെമ്പാടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ശബരിമലയിലെ ഉത്സവം മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം കമ്മീഷണർക്ക് നൽകിയ കത്തിൽ തീരുമാനമായി. 

Also read: ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി; പാടില്ലെന്ന് തന്ത്രി...

കത്തിന്റെ അടിസ്ഥാനത്തിൽ തന്ത്രി  കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം പ്രസിഡന്റ് എൻ. വാസുവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ശബരിമല ഉത്സവം ഉപേക്ഷിക്കാൻ തീരുമാനമായി. ഇക്കാര്യം മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭക്തർക്ക് പ്രവേശനമില്ലെങ്കിലും മാസപൂജ  ചടങ്ങുകൾ ആചാരപരമായി നടക്കുമെന്നും ഭക്തർക്കുള്ള നിയന്ത്രണം എത്രനാൾ ഉണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. 

Also read: സന്തോഷ വാർത്ത... കൊറോണയ്ക്ക് മരുന്ന് കണ്ടെത്തി..! ഉടൻ പുറത്തിറക്കും 

ശബരിമലയിൽ കൂടുതലായി എത്തുന്നത് തമിഴ്നാട്,  ആന്ധ്ര, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ തീർത്ഥാടകരാണെന്നും അവിടെയെല്ലാം സാഹചര്യം വളരെ മോശമാണെന്നും അതുകൊണ്ടുതന്നെ രോഗവ്യാപനം വർദ്ധിക്കാൻ ഇടയാകുമെന്നും കാണിച്ച് ഇന്നലെയാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകിയത്.    

ഉത്സവചടങ്ങുകൾ ആരംഭിച്ചശേഷം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും കോറോണ ബാധ സ്ഥിരീകരിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ടിവരുമെന്നും അങ്ങനെ സംഭവിച്ചാൽ ഉത്സവ ചടങ്ങുകൾ ആചാരപ്രകാരം പൂർത്തിയാക്കാൻ സാധിക്കില്ലയെന്നും അതുകൊണ്ടുതന്നെ ഉത്സവം മാറ്റിവയ്ക്കണമെന്നത് അംഗീകരിക്കണമെന്നും തന്ത്രി കത്തിൽ  ആവശ്യപ്പെട്ടിരുന്നു.  അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇന്ന് ഇങ്ങനൊരു തീരുമാനം കൈകൊണ്ടത്. 

Trending News