Man Licking Feet of Another: യുവാവിനെകൊണ്ട് കാല്‍ നക്കിപ്പിച്ചു, 2 പേര് അറസ്റ്റില്‍
Man Licking Feet of Another: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വെച്ച് ഒരു യുവാവിനെ മറ്റൊരാളുടെ കാൽപ്പാദങ്ങൾ നക്കാൻ നിർബന്ധിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Gwalior, MP: ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് പ്രവേശ് ശുക്ല ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം സൃഷ്ടിച്ച വിവാദം കെട്ടടങ്ങും മുന്‍പ് മധ്യ പ്രദേശില്‍ നിന്നും അടുത്ത വിവാദാസ്പദമായ സംഭവത്തിന്‍റെ വീഡിയോ പുറത്തു വന്നിരിയ്ക്കുകയാണ്...
ഈ സംഭവം നടന്നിരിയ്ക്കുന്നത് മധ്യ പ്രദേശിലെ ഗ്വാളിയോറിലാണ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വെച്ച് ഒരു യുവാവിനെ മറ്റൊരാളുടെ കാൽപ്പാദങ്ങൾ നക്കാൻ നിർബന്ധിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വാർത്താ ഏജൻസിയായ PTIയുടെ റിപ്പോർട്ട് പ്രകാരം ഈ സംഭവത്തില്‍ രണ്ട് പേരെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും വ്യക്തമാക്കി.
ഇരയും പ്രതിയും ഗ്വാളിയോർ ജില്ലയിലെ ദാബ്ര നഗരത്തിൽ താമസിക്കുന്നവരാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ, ഇരയെ മറ്റൊരാൾ പലതവണ തല്ലുന്നതും ചെരിപ്പുകൊണ്ട് അടിയ്ക്കുന്നതും "ഗോലു ഗുർജാർ ബാപ് ഹേ" എന്ന് പറയാൻ നിർബന്ധിക്കുന്നതും കാണാം. ഇതിന് ശേഷം യുവവിനെക്കൊണ്ട് കാല്പാദം നക്കിക്കുന്നതും വീഡിയോയിൽ കാണാം.യുവാവിനെ പീഡിപ്പിക്കുന്നതും ഇരയുടെ മുഖത്ത് പ്രതി ആവർത്തിച്ച് അടിക്കുന്നതും അധിക്ഷേപിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. എന്നാല്‍ സംഭവത്തിന്‍റെ കാരണം എന്താണ് എന്ന് വ്യക്തമല്ല. എന്നാല്‍, യുവാവിനെ പീഡിപ്പിക്കുന്ന വ്യക്തി ഗുജ്ജര്‍ സമുദായത്തില്‍പ്പെട്ടയാളാണ് എന്ന് വ്യക്തമാണ്.
വീഡിയോ കാണാം
'ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ ഗുജ്ജര്‍ സമുദായത്തില്‍പ്പെട്ട ഒരാള്‍ ഒരു യുവാവിനെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. വീഡിയോ ക്ലിപ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്', ദാബ്രയുടെ സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് (എസ്‌ഡിഒപി) വിവേക് കുമാർ ശർമ്മ പറഞ്ഞു. ഇരയുടെ കുടുംബത്തിന്‍റെ പരാതിയെത്തുടർന്ന് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പുകൾ പ്രകാരം വ്യക്തിയെ തട്ടിക്കൊണ്ടുപോയി മർദിച്ചതിന് കേസെടുത്തതായി ശർമ്മ പറഞ്ഞു.
മധ്യ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന അവസരത്തില്‍ സര്‍ക്കാരിന് ക്ഷീണം തട്ടിക്കുന്ന വിധത്തിലുള്ള സംഭവങ്ങളാണ് അടുത്തിടെ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആദിവാസി യുവാവിന്‍റെ മേൽ BJP നേതാവ് പ്രവേശ് ശുക്ല മൂത്രമൊഴിച്ച സംഭവം ഏറെ വിവാദമായിരുന്നു. തുടക്കത്തില്‍ BJP നേതാക്കള്‍ സംഭവം നിഷേധിച്ചിരുന്നു. എന്നാല്‍, കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന അവസ്ഥ എത്തിയതോടെ മധ്യ പ്രദേശ് മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും ആദിവാസി യുവാവിന്‍റെ കാല്‍ കഴുകി മാപ്പ് ചോദിയ്ക്കുകയും ചെയ്തതോടെയാണ് സംഭവം ശാന്തമായത്.
ഇത്തരത്തില്‍ സര്‍ക്കാരിന് ക്ഷീണം തട്ടിക്കുന്ന വിധത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഏറ്റവും പ്രതിരോധത്തിലായിരിക്കുന്നത് ഇപ്പോള്‍ ബിജെപിയാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തില്‍ ആദിവാസി വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ട് ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് ഇത്തരം സംഭവങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി മറനീക്കി പുറത്തുവരുന്നത്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...