Viral Video: ഒന്നനങ്ങിയാൽ തീർന്നു, കാളയുടെ മുന്നിൽപ്പെട്ട മനുഷ്യൻറെ അവസ്ഥ
നാം അഭിമുഖീകരിക്കുന്ന പിരിമുറുക്കങ്ങളിൽ നിന്ന് അൽപ്പം വിശ്രമിക്കാൻ ഇത്തരം വൈറൽ വീഡിയോകൾ നമ്മെ സഹായിക്കുന്നു
Viral Video: വ്യത്യസ്തമായ ഒരു ലോകമാണ് ഇന്റർനെറ്റ് ഇതിൽ നിരവധി അത്ഭുതങ്ങളുണ്ട്. ഇവിടെ നമ്മൾ പല കാര്യങ്ങളും പഠിക്കുന്നു. ഇവിടെ പങ്കുവെക്കുന്ന സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും നമുക്ക് ഒരുപാട് സന്ദേശങ്ങളും നൽകുന്നു. ഉപയോഗപ്രദമായ വിവരങ്ങൾക്കൊപ്പം വിനോദത്തിനുള്ള ഒരു മാർഗം കൂടിയാണിത്.
ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പിരിമുറുക്കങ്ങളിൽ നിന്ന് അൽപ്പം വിശ്രമിക്കാൻ ഇന്റർനെറ്റിൽ പങ്കിടുന്ന ഇത്തരം വൈറൽ വീഡിയോകൾ നമ്മെ സഹായിക്കുന്നു. ഇവയിൽ, മൃഗങ്ങളുടെ വീഡിയോകൾക്ക് നിരവധി ആരാധകരുണ്ട്.
ഇത്തരത്തിൽ ഒരു വീഡിയോയെ പറ്റിയാണ് സംസാരിക്കാൻ പോകുന്നത്. മൃഗങ്ങൾ മനുഷ്യനെ ആക്രമിക്കുന്നതിന്റെ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . ഇവ സാധാരണയായി ഭയപ്പെടുത്തുന്നതാണ്. എന്നിരുന്നാലും, ഒരു മൃഗം ആക്രമിക്കുമെന്ന് ഭയന്ന് നടക്കുന്ന ഒരു മനുഷ്യന്റെ ഒരു വീഡിയോ തമാശയായി നിങ്ങൾക്ക് കാണാൻ ആകുമോ? അത്തരത്തിലുള്ള ഒരു വീഡിയോ ഇന്റർനെറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
അബദ്ധത്തിൽ കാളയുടെ മുന്നിൽ വീണ മനുഷ്യന്റെ ദയനീയാവസ്ഥയാണ് വീഡിയോയിൽ. കാളയെ കണ്ടതോടെ അതിനെ ശല്യപ്പെടുത്താതെ കടന്നു പോകാൻ ആ മനുഷ്യൻ കഠിനമായി ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.അദ്ദേഹം വളരെ സാവധാനത്തിൽ നീങ്ങുന്നു വളരെ ജാഗ്രതയോടെ , ചെറിയ ചുവടുകൾ വെച്ചാണ് മുന്നോട്ട് നീങ്ങുന്നത്. താൻ സുരക്ഷിതമായ അകലത്തിൽ എത്തിയെന്നറിഞ്ഞ ശേഷമാണ് അവിടെ നിന്ന് പോകുന്നത്.
ഇതിന് ശേഷമാണ് സംഭവം രസകരമാകുന്നത്. മനുഷ്യൻ ഒരു വശത്ത് ഓടുമ്പോൾ കാള മറുവശത്തേക്ക് ഓടുന്നു. അപ്പോൾ ശരിക്കും ഭയന്നത് ആരാണെന്നാണ് കാഴ്ചക്കാരുടെ ചോദ്യം. എന്തായാലും വീഡിയോ അതി വേഗത്തിലാണ് വിവിധ പ്ലാറ്റ്ഫോമുകളിൽ വൈറലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...