നഗ്ദ: Rahul Gandhi Death Threat: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. മധ്യപ്രദേശ് പോലീസ് ഇയാളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ ഇൻഡോറിൽ എത്തിയ രാഹുൽ ഗാന്ധിയെ കൊല്ലുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.  ഇയാളെ അറസ്റ്റു ചെയ്ത വിവരം ന​ഗ്ദ പോലീസ് ഇൻഡോർ ക്രൈംബ്രാഞ്ചിനെ വിവരം അറിയിക്കുകയും കൈമാറുകയും ചെയ്തുവെന്നാണ് വിവരം..  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Nude Videos: പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റില്‍, ലാപ്ടോപ്പില്‍ കണ്ടെത്തിയത് 1200 വീഡിയോകള്‍


നരേന്ദ്ര സിംഗ്, പ്യാരെ, ദയ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പ്രതിയെ ഉജ്ജൈന്‍ ജില്ലയിലെ നഗ്ദ മേഖലയില്‍ വെച്ചാണ് പിടികൂടിയത്.  രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കായി ഇന്‍ഡോറില്‍ എത്തിയാലുടന്‍ ബോംബെറിയുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ആധാർ കാർഡിലെ വിവരമനുസരിച്ച് ഇയാൾ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ കുറിച്ച് ഇൻഡോർ പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ 200 ലധികം സിസിടിവികൾ പോലീസ് പരിശോധിച്ചിരുന്നു. ഇയാൾ നേരത്തെയും കത്തുകളിലൂടെയും ഫോണ്‍കോളിലൂടെയും നിരവധി പേരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്‍ഡോറിലെ ഖല്‍സ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രതി എത്തിയിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി കമല്‍നാഥും അന്ന് യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും പോലീസ് പറഞ്ഞു.


Also Read: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...! 


ഇതിനിടയിൽ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കുന്നതിന് തൊട്ട് മുന്‍പ് മുഖ്യമന്ത്രി പദത്തെ ചൊല്ലി അവിടെ വീണ്ടും പ്രശ്നങ്ങൾ രൂക്ഷമാകുകയാണ്. സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേ ഹൈക്കമാന്‍ഡ് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് സച്ചിന്‍ പൈലറ്റ് ഡിസംബര്‍ വരെ കാക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയും ശക്തമാണ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക