Registration For Live-In Couples: ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലുള്ളവര്‍ക്ക് രജിട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഏകീകൃത സിവില്‍ കോഡ് (Uniform Civil Code - UCC) പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്നവര്‍ക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ നടപ്പിലാക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: MHA Big Move: ആഭ്യന്തര മന്ത്രാലയത്തിന്‍റെ വന്‍ നീക്കം, UAPA പ്രകാരം SIMIക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങൾക്ക് അധികാരം  
   
ഉത്തരാഖണ്ഡിലെ യൂണിഫോം സിവിൽ കോഡ് ബിൽ ഇന്ന് സാധാരണമായി മാറിയിരിയ്ക്കുന്ന ലിവ്-ഇൻ ബന്ധത്തിന്‍റെ പ്രവണതയെ സൂക്ഷമായി വീക്ഷിച്ചു. പ്രത്യേകിച്ചും ഇത്തരം ബന്ധങ്ങള്‍ ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ച സംഭവങ്ങള്‍ ഏറെയാണ്‌. ഇതാണ് ലിവ് -ഇന്‍ റിലേഷന്‍ഷിപ്പിലുള്ളവര്‍ക്ക് രജിട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. 


Also Read: Mars Saturn Conjunction: 30 വർഷത്തിനുശേഷം അപകടകരമായ സംയോജനം!! ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉറപ്പ്  
   
ഉത്തരാഖണ്ഡ് യൂണിഫോം സിവിൽ കോഡ് ബില്‍ ഒരു നിയമമായി മാറിക്കഴിഞ്ഞാൽ ഇത്തരം ബന്ധങ്ങളില്‍  താമസിക്കുന്നവരോ അതിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നവരോ ഒരു മാസത്തിനുള്ളിൽ ബന്ധപ്പെട്ട ജില്ലാ അധികാരികളുടെ പക്കല്‍ തങ്ങളുടെ ബന്ധം രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കും. കൂടാതെ, 21 വയസിന് താഴെയുള്ളവർക്ക് ലിവ്-ഇന്‍ റിലേഷനില്‍ കഴിയാന്‍ മാതാപിതാക്കളുടെ സമ്മതവും ആവശ്യമാണ്. സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന ഉത്തരാഖണ്ഡ് സ്വദേശികള്‍ക്കും ഈ നിയമം ബാധകമായിരിക്കും.


Also Read:  Mars Transit 2024: മകര രാശിയില്‍ ചൊവ്വ സംക്രമണം, ഈ രാശിക്കാര്‍ കുബേരന്‍റെ നിധി സ്വന്തമാക്കും!!


സര്‍ക്കാര്‍ നയങ്ങള്‍ക്കും സദാചാരവ്യവസ്ഥകള്‍ക്കും വിരുദ്ധമായ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കില്ല. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലെ പങ്കാളികളില്‍ ഒരാള്‍ വിവാഹിതനോ/ വിവാഹിതയോ അല്ലെങ്കില്‍ മറ്റൊരു ബന്ധത്തിലെ പങ്കാളിയോ ആയിരിക്കുന്ന പക്ഷം അല്ലെങ്കില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തി ആയിരിയ്ക്കുന്ന സാഹചര്യത്തില്‍ രജിസ്ട്രേഷന്‍ ലഭിക്കില്ല. കൂടാതെ, രജിസ്ട്രേഷന് ഇരുവരുടെയും പൂര്‍ണ്ണ സമ്മതം ആവശ്യമാണ്.  
 
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിക്കാന്‍ വെബ്‌സൈറ്റ് തയ്യാറാകുന്നതായി ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.  നിയമം നിലവില്‍ വരുന്നതോടെ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലെ പങ്കാളി ഉപേക്ഷിച്ച് പോയാല്‍ സ്ത്രീയ്ക്ക് ജീവനാംശത്തിനായി കോടതിയെ സമീപിക്കാന്‍ സാധിക്കും. കൂടാതെ, ബന്ധത്തിലുണ്ടാകുന്ന കുട്ടിയെ പങ്കാളികളുടെ നിയമസാധുതയുള്ള കുട്ടിയായും  പരിഗണിക്കും.


അതേസമയം, നിയമലംഘനത്തിന് കടുത്ത ശിക്ഷയാണ് ലഭിക്കുക. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ പ്രവേശിക്കുന്ന വ്യക്തികള്‍ ഒരുമാസത്തിനുള്ളില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കാത്ത പക്ഷം മൂന്ന് മാസം വരെ തടവ് ശിക്ഷയോ 10,000 രൂപ പിഴയോ രണ്ടും ഒന്നിച്ചോ ലഭിച്ചേക്കാം. അധികൃതര്‍ക്ക് തെറ്റായ വിവരം നല്‍കിയാല്‍ മൂന്നുമാസംവരെ തടവോ 25,000 രൂപവരെ പിഴയോ ഇവ രണ്ടുമോ ലഭിക്കാം. 


മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് (UCC) ബിൽ അവതരിപ്പിച്ചു. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ലിവ്-ഇൻ റിലേഷന്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ബില്ലിൽ അടങ്ങിയിരിക്കുന്നു. ബില്‍ ശൈശവവിവാഹം പൂർണമായി നിരോധിക്കുകയും വിവാഹമോചനത്തിന് ഏകീകൃതമായ ഒരു നടപടിക്രമം കൊണ്ടുവരികയും ചെയ്യുന്നു. എല്ലാ മതങ്ങളിലെയും സ്ത്രീകൾക്ക് അവരുടെ പൂർവ്വിക സ്വത്തിൽ തുല്യാവകാശവും ഏകീകൃത സിവിൽ കോഡ് നൽകുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.