MHA Big Move: ആഭ്യന്തര മന്ത്രാലയത്തിന്‍റെ വന്‍ നീക്കം, UAPA പ്രകാരം SIMIക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങൾക്ക് അധികാരം

MHA Big Move: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശമനുസരിച്ച്, യുഎപിഎയുടെ 7, 8 വകുപ്പുകൾ പ്രകാരം മുമ്പ് കേന്ദ്ര സർക്കാരിന് മാത്രമായി ഉണ്ടായിരുന്ന എല്ലാ അധികാരങ്ങളും ഇപ്പോൾ നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഉപയോഗിക്കാം.

Written by - Zee Malayalam News Desk | Last Updated : Feb 6, 2024, 01:46 PM IST
  • യുഎപിഎ പ്രകാരം 'നിയമവിരുദ്ധ സംഘടന'യായി സിമിയുടെ നിരോധനം 5 വർഷത്തേക്ക് കൂടി പുതുക്കിയതിന് 7 ദിവസങ്ങള്‍ക്ക് ശേഷമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഈ നിര്‍ണ്ണായക തീരുമാനം
MHA Big Move: ആഭ്യന്തര മന്ത്രാലയത്തിന്‍റെ വന്‍ നീക്കം, UAPA പ്രകാരം SIMIക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങൾക്ക് അധികാരം

New Delhi: നിരോധിത പ്രസ്ഥാനമായ സിമി (Students' Islamic Movement of India SIMI) ക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം നൽകുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവ് അനുസരിച്ച് UAPA പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കേസെടുക്കാം.

Also Read:   Mars Saturn Conjunction: 30 വർഷത്തിനുശേഷം അപകടകരമായ സംയോജനം!! ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉറപ്പ്

യുഎപിഎ പ്രകാരം 'നിയമവിരുദ്ധ സംഘടന'യായി സിമിയുടെ നിരോധനം 5 വർഷത്തേക്ക് കൂടി പുതുക്കിയതിന്  7 ദിവസങ്ങള്‍ക്ക് ശേഷമാണ് ആഭ്യന്തര മന്ത്രാലയം ഈ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. തിങ്കളാഴ്ച പ്രഖ്യാപിച്ച ഈ സുപ്രധാന തീരുമാനം, ദേശീയ സുരക്ഷയ്‌ക്കെതിരായ ചെറുതും വലുതുമായ എല്ലാ ഭീഷണികളെയും ചെറുക്കുന്നതിൽ സർക്കാരിന്‍റെ സജീവമായ നിലപാടിനെയും പ്രതിജ്ഞാബദ്ധതയേയും സൂചിപ്പിക്കുന്നു. 

Also Read:  Mars Transit 2024: മകര രാശിയില്‍ ചൊവ്വ സംക്രമണം, ഈ രാശിക്കാര്‍ കുബേരന്‍റെ നിധി സ്വന്തമാക്കും!! 

1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ടിന്‍റെ (1967 ലെ 37) സെക്ഷൻ 3-ലെ ഉപവകുപ്പ് (1) ഉം (3) ഉം നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് കേന്ദ്ര സർക്കാർ സിമി ഒരു നിയമവിരുദ്ധ പ്രസ്ഥാനമായി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. നിരോധനം 5 വര്‍ഷത്തേയ്ക്ക് കൂടി നീട്ടിയ വിവരം 2024 ജനുവരി 29-ന് SO 354(E) എന്ന വിജ്ഞാപന നമ്പരില്‍  ഇന്ത്യൻ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശമനുസരിച്ച്, യുഎപിഎയുടെ 7, 8 വകുപ്പുകൾ പ്രകാരം മുമ്പ് കേന്ദ്ര സർക്കാരിന് മാത്രമായി ഉണ്ടായിരുന്ന എല്ലാ അധികാരങ്ങളും ഇപ്പോൾ നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഉപയോഗിക്കാം. ഈ അധികാര വികേന്ദ്രീകരണം രാജ്യം അഭിമുഖീകരിക്കുന്ന സുരക്ഷാ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കൂടുതല്‍ സഹായകമാവും.  

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനും സാമുദായിക സൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട്  5 
വർഷത്തേക്ക് കൂടി യുഎപിഎ പ്രകാരം 'നിയമവിരുദ്ധ സംഘടന' എന്ന നിലയിൽ സിമിയുടെ നിരോധനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കിയതിന് പിന്നാലെയാണ് MHA യുടെ ഈ നിര്‍ണ്ണായക തീരുമാനം.

ദേശീയ സുരക്ഷ നിലനിർത്തുന്നതിൽ നിർണായക നടപടിയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തീവ്രവാദത്തോടുള്ള സർക്കാരിന്‍റെ 'സീറോ ടോളറൻസ്' നയം ആവർത്തിച്ചു. നിരോധനാജ്ഞ നീട്ടുന്നത് തീവ്രവാദ ഘടകങ്ങൾ ഉയർത്തുന്ന ഭീഷണികളെ ചെറുക്കാനുള്ള സർക്കാരിന്‍റെ ക്രിയാത്മക സമീപനത്തിന് അടിവരയിടുന്നു.
 
2022 ജൂലൈയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന ഉൾപ്പെടെ നിരവധി സംഭവങ്ങളിൽ സിമിയുടെ പങ്ക് MHA പുറത്തിറക്കിയ വിജ്ഞാപനത്തിൽ എടുത്തുകാണിക്കുന്നു. സാമുദായിക സൗഹാർദം കൂടുതൽ തകർക്കുന്നത് തടയുന്നതിനും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുമായി സിമിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയേണ്ടതിന്‍റെ അടിയന്തര ആവശ്യകത എടുത്തുകാട്ടുന്നു. 

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങൾ യുഎപിഎയുടെ വ്യവസ്ഥകൾ പ്രകാരം സിമിയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കാൻ ഇതിനോടകം ശുപാർശ ചെയ്തിട്ടുണ്ട്. തീവ്രവാദത്തെ ചെറുക്കുന്നതിന്  ശക്തമായ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ മുന്നോട്ടു വരുന്നത് കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ പ്രചോദനം നല്‍കും.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News