Mangaluru Fazil Murder Case: മംഗളൂരു ഫാസിൽ വധക്കേസിൽ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ്
Mangaluru Fazil Murder Case: ഫാസിൽ എന്ന യുവാവിനെയാണ് നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ്. ഇയാളുടെ കടയുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം.
മംഗളൂരു: Mangaluru Fazil Murder Case: യുവമോർച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിൽ നാടിനെ നടുക്കിക്കൊണ്ട് വീണ്ടും കൊലപാതകമരങ്ങേറിയിരിക്കുന്നത്. സംഭവം നടന്നിരിക്കുന്നത് സൂറത് കലിൽ ആണ്. ഫാസിൽ എന്ന യുവാവിനെയാണ് നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ്. ഇയാളുടെ കടയുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സൂറത് കലിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
Also Read: മംഗളൂരുവിൽ യുവമോർച്ച പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നു
ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അന്വേഷണം ഊർജിതമാണെന്നും എന്നാൽ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നുമാണ് റിപ്പോർട്ട്. കൊലയാളികൾ മങ്കിക്യാപ് ധരിച്ച് മുഖം മറച്ചാണ് എത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവർ പുറത്തേയ്ക്ക് ഇറങ്ങി എങ്കിലും ഇവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമികൾ വാഹനത്തിൽ കയറി രക്ഷപെടുകയായിരുന്നു. ഫാസിലിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടയിൽ കൊല്ലപ്പെട്ട ഫാസിൽ എസ്ഡിപിഐ പ്രവർത്തകനായിരുന്നുവെന്ന സൂചനയും ലഭിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണം. ഫാസിലിന്റെ സംസ്കാരം ഇന്ന് സൂറത്കലിൽ നടക്കും. സംഘർഷങ്ങളെ തുടർന്ന് കൂടുതൽ പൊലീസിനെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മംഗളൂരുവിൽ ക്യാമ്പ് ചെയ്യുകയാണ്. വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നുണ്ട്.
Also Read: രാജവെമ്പാലയ്‌ക്കൊപ്പം കളിക്കുന്ന കുഞ്ഞ്, വീഡിയോ കണ്ടാൽ ഞെട്ടും..!
രണ്ട് ദിവസം മുമ്പ് വെട്ടേറ്റുമരിച്ച യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകത്തിലും അന്വേഷണം നടക്കുന്നുണ്ട്. കേസിൽ കൂടുതൽ പേരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും എന്നാണ് റിപ്പോർട്ട്. രണ്ടു പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരേയും അറസ്റ്റു ചെയ്തത്. കർണാടകത്തിലെ ഹസൻ സ്വദേശിയാണ് അറസ്റ്റിലായ സാക്കിർ. ഇയാൾക്കെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്‍പി അറിയിച്ചു. പ്രവീണിനെ കൊല്ലാൻ എത്തിയ അക്രമികൾ വന്നതെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. കേരള രജിസ്ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയിലുള്ളത് അതുകൊണ്ടുതന്നെ കേസിലെ അന്വേഷണം കേരളത്തിലേക്കും നീങ്ങുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...