Manipur Assembly Election 2022: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ക്ക് മാറ്റം, പുതിയ വോട്ടെടുപ്പ് തിയതികള്‍ അറിയാം
Manipur Assembly Election 2022: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പുതുക്കി നിശ്ചയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മണിപ്പൂരിൽ ഇനി ഫെബ്രുവരി 28, മാർച്ച് 5 തീയതികളിൽ വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് തിയതികളില്‍ ഭേദഗതി വരുത്തിയതായി വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. രണ്ടു ഘട്ടമായാണ് മണിപ്പൂരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.
തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതനുസരിച്ച്, ആദ്യ ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 27 ന് പകരം ഫെബ്രുവരി 28 നും രണ്ടാം ഘട്ട വോട്ടെടുപ്പ് മാർച്ച് 3 ന് പകരം മാർച്ച് 5 നും നടത്തും.
അതേസമയം, രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ഒന്നാം ഘട്ടത്തില്‍ ഉത്തര്‍ പ്രദേശിലെ 11 ജില്ലകളിലായി 58 മണ്ഡലങ്ങളാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
മാര്‍ച്ച് 7 നാണ് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 10ന് വോട്ടെണ്ണല്‍ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...