Manipur Violence: മണിപ്പൂർ സംഘർഷം; മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവച്ചേക്കും
Biren Singh Chief Minister of Manipur may Resign: മണിപ്പൂരില്‍ സംഘർഷം പടരാന്‍ കാരണം ബീരേന്‍ സിങ് ആണെന്ന ആക്ഷേപം ഉയർന്നിരുന്നു.
ഇംഫാല്‍: മണിപ്പൂരിൽ സംഘർഷാവസ്ഥ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ് രാജിവച്ചേക്കുമെന്ന് സൂചന. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ രാജിക്കത്ത് കൈമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന സമ്മര്‍ദം ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ തീരുമാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും നിലവില്‍ ലഭിച്ചിട്ടില്ല. എന്‍. ബീരേന്‍ സിങ് 2017 മുതല്‍ മണിപ്പുര്‍ മുഖ്യമന്ത്രിയാണ്. സംസ്ഥാനത്ത് കലാപം പടരാന്‍ മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ കാരണമായെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.
മണിപ്പുരിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. വ്യാഴാഴ്ച മണിപ്പുരിലെ കാങ്‌പോക്പി ജില്ലയിലെ ഹരോഥേൽ ഗ്രാമത്തിൽ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹവുമായി ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാർ ഇംഫാലിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചും വലിയ സംഘർഷത്തിന് വഴിവച്ചിരുന്നു.
ALSO READ: പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന ദിവസം ഇന്ന്
അതേസമയം കഴിഞ്ഞ ദിവസം മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ കോൺഗ്രസ് നേതാവ് രാഹുലിനെ തടഞ്ഞ പോലീസ് നടപടി അസ്വീകാര്യവും ഭരണഘടനാപരവും ജനാധിപത്യപരവുമായ എല്ലാ മാനദണ്ഡങ്ങളും തകര്‍ക്കുന്നതാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പ്രതികരിച്ചു. മണിപ്പൂരില്‍ രാഹുലിന്റെ അനുകമ്പയോടെയുള്ള പ്രവര്‍ത്തനങ്ങളെ തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിനാശകരമായ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ സ്വേച്ഛാദിപത്യ രീതികള്‍ പ്രയോഗിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു.
സംഘര്‍ഷമല്ല മണിപ്പൂരില്‍ സമാധാനമാണ് വേണ്ടതെന്നും മണിപ്പുര്‍ വിഷയത്തില്‍ മൗനം വെടിയാന്‍ നരേന്ദ്രമോദി ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഷ്ണുപുരില്‍വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തെ പോലീസ് തടഞ്ഞതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുലിന്റെ സന്ദര്‍ശനത്തിനിടെയുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കൂടാതെ മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് സംഘം രാഹുലിനെ തടഞ്ഞത് എന്ന് മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ മേഘചന്ദ്രയും ആരോപിച്ചുകൊണ്ട് രംഗത്തെത്തി. ജനങ്ങള്‍ റോഡിന് ഇരുവശങ്ങളിലുമായി രാഹുലിനെ സ്വീകരിക്കാന്‍ കാത്തിരിക്കുകയായിരുന്നു. പക്ഷെ പോലീസ് റോഡ് ബ്ലോക്ക് ചെയ്തു. മുഖ്യമന്ത്രിയാണ് ബീരേന്‍ സിങ്ങാണ് ഇതിനുള്ള നിര്‍ദേശം നൽകിയതെന്ന് മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ മേഘചന്ദ്ര ആരോപിച്ചു. ഇതിനുള്ള നിര്‍ദേശം മുഖ്യമന്ത്രിയാണ് നല്‍കിയതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ബിജെപി ഇതിനെ രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും മേഘചന്ദ്ര വിശദീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...