Manipur Congress: രാജിവച്ച 5 എംഎല്‍എമാര്‍ BJPയില്‍....
മണിപ്പൂര്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു, അടുത്തിടെ പാര്‍ട്ടിയില്‍ നിന്നും രാജി വച്ച 5 എംഎല്‍എമാര്‍ BJPയില്‍ ചേര്‍ന്നു
ഇംഫാല്‍: മണിപ്പൂര്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു, അടുത്തിടെ പാര്‍ട്ടിയില്‍ നിന്നും രാജി വച്ച 5 എംഎല്‍എമാര്‍ BJPയില്‍ ചേര്‍ന്നു
ഡല്‍ഹിയില്‍ BJP ദേശീയ അദ്ധ്യക്ഷന്‍ ജെ. പി നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് എംഎല്‍എമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ സെക്രട്ടറി റാം മാധവ്, പാര്‍ട്ടിയിലേക്കുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വരവിനെ പിന്തുണച്ചു.
കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇബോബി സി൦ ഗിന്‍റെ അനന്തരവന്‍ ഹെന്‍ട്രി ഓക്രാം, പനോണം ബ്രോക്കണ്‍, ഓയ്‌നം ലുഖോയ് സിംഗ് , ഗംതാങ് ഗാവോകിപ്, ജിന്‍സുവാന്‍ഹാവു സോയു എന്നിവരാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്.
2017 വരെ നീണ്ട കോണ്‍ഗ്രസ് ഭരണം മണിപ്പൂരിന്‍റെ വികസനത്തെ ഏറെ പിന്നോട്ടടിച്ചു. എന്‍.ഡി.എ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ പാടെ മാറി. ജി.ഡി.പി വളര്‍ച്ച നിരക്കില്‍ അത് പ്രകടമായിട്ടുണ്ട്, റാം മാധവ് പറഞ്ഞു. മണിപ്പൂരില്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. എന്നാല്‍ ജനപിന്തുണയും പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള വിശ്വാസവും ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങളെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആഗസ്റ്റ് 11 ന് മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതിന് പിന്നാലെ 6 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രാജിവെച്ചത്. രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കിയതായി എം.എല്‍.എമാര്‍ അറിയിച്ചിരുന്നു.
വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന എട്ട് എം.എല്‍.എമാരില്‍ 6 പേരാണ് രാജിവെച്ചത്. ഇബോബി സിംഗിന്‍റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജി. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരിക്കുമ്പോഴും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.
2017ല്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം പലതവണ ഇത്തരം കളംമാറലിന് മണിപ്പൂര്‍ സാക്ഷിയായി. എംഎല്‍എമാരുടെ കളംമാറ്റങ്ങള്‍ കാരണം 13 സീറ്റുകളാണ് ഇപ്പോള്‍ നിയമസഭയില്‍ ഒഴിഞ്ഞുകിടക്കുന്നത്. 60 അംഗ നിയമസഭയാണ് മണിപ്പൂരിലേത്. 47ല്‍ 34 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി ഭരണം.