ഇംഫാല്‍:  മണിപ്പൂരില്‍   ബിജെപി സര്‍ക്കാരിനെതിരെ വിശ്വാസ വോട്ട് വിളിച്ച കോണ്‍ഗ്രസിന് വന്‍ തിരിച്ചടി....


COMMERCIAL BREAK
SCROLL TO CONTINUE READING

ബിരേന്‍ സിംഗ് ഭൂരിപക്ഷം അനായാസം തെളിയിക്കുക മാത്രമല്ല,   കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ വിട്ടുനിന്നതുമൂലം കാര്യങ്ങള്‍ കൂടുതല്‍  എളുപ്പമാവുകയും ചെയ്തു. ശബ്ദവോട്ടോടെയാണ്  വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി വിജയിച്ചത്.


വിശ്വാസ  വോട്ടെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്‌  പാര്‍ട്ടി എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്  24 പേരുടെ പിന്തുണയാണ് സഭയില്‍ ഉള്ളത്.  വിപ്പ് നല്‍കിയിരുന്നിട്ടും 8 എംഎല്‍എമാര്‍ വിശ്വാസ വോട്ടെടുപ്പില്‍ നിന്നും  വിട്ടുനിന്നിരുന്നു. 


എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്ന  8 എംഎല്‍എമാരില്‍ 6 പേര്‍ ഇതിനോടകം രാജി സമര്‍പ്പിച്ചു കഴിഞ്ഞു.  രാജിക്കത്ത്  ഇവര്‍ സ്പീക്കര്‍ക്ക് കൈമാറി. 


കഴിഞ്ഞ  രാജ്യസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പാര്‍ട്ടി  അംഗങ്ങള്‍ ഇത് ആവര്‍ത്തിക്കുകയുണ്ടായി.  


ജൂണ്‍ 19നായിരുന്നു മണിപ്പൂരില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റിലായിരുന്നു ഒഴിവ്. ബിജെപി സ്ഥാനാര്‍ഥിയായി ലെയ്ഷംബ സനജാവോബയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ടി മാംഗി ബാബുവുമായിരുന്നു  മത്സര രംഗത്ത്‌ ഉണ്ടായിരുന്നത്.  രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭാ തിരഞ്ഞെടുപ്പിലും കൂറുമാറിയിരുന്നു.