ഡൽഹി:മണിപ്പൂർ നോനി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു.സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചതെന്ന്  മുഖ്യമന്ത്രി ബിരെൻ സിങ്.രക്ഷാപ്രവർത്തനം കൃത്യമായി വീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

'മണ്ണിടിച്ചിലിൽ 81 പേരുടെ ജീവൻ നഷ്ടമായി. 18 പേരെ മാത്രമാണ് രക്ഷപെടുത്താനായത്.55 പേരോളം ഇപ്പോഴും കുടുങ്ങി കിടക്കുന്നു. രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ 2-3 ദിവസം കൂടി എടുക്കുമെന്നും മുഖ്യമന്ത്രി ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു'


കരസേനയും NDRFഉം ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന്  വെല്ലുവിളിയാകുന്നുവെന്നാണ് റിപ്പോർട്ട്.
സേനയ്ക്കൊപ്പം അസം റൈഫിൾസ് വിഭാഗവും NDRFഉം രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി തുടരുന്നുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്തതായും കേന്ദ്ര സർക്കാരിന്റെ സഹായം ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.


ഇന്നലെ പുലർച്ചയോടെയാണ് മണിപ്പൂരിലെ നോനി ജില്ലയിൽ ടെറിട്ടോറിയൽ ആർമി ക്യാമ്പിന് സമീപം വൻ മണ്ണിച്ചിൽ ഉണ്ടായത്. സൈനികരും ക്യാമ്പിന് സമീപം റെയിൽവേ നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളുമാണ് അപകടത്തിൽപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.