Imphal : വിരലിൽ നിന്ന് പുഷ്അപ്പ് എടുത്ത് ഗിന്നസ് ലോക റെക്കോഡ് നേടിയിരിക്കുകയാണ് മണിപ്പൂരി സ്വദേശിയായ യുവാവ്. ഇരുപത്തിനാല് വയസുള്ള ടി നിരന്‍ജോയ് സിംഗാണ് ഗിന്നസ് റെക്കോർഡ് നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. ഒരു മിനുട്ടില്‍ വിരലുകളില്‍ നിന്ന് 109 പുഷ് അപ്പുകളാണ് ടി നിരന്‍ജോയ് സിംഗ് എടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി 22 നാണ് ഇദ്ദേഹം ഇദ്ദേഹത്തിന്റെ പ്രകടനം കാഴ്ച വെച്ചത്. കേന്ദ്ര നിയമകാര്യ മന്ത്രി കിരണ്‍ റിജ്ജു ഇദ്ദേഹത്തിന്റെ പ്രകടനത്തിന്റെ വീഡിയോ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയർ ചെയ്തിരുന്നു. അഭിമാനകരമായ നേട്ടമാണ് ഇതെന്ന് കിരൺ റിജ്ജു  ട്വിറ്ററിൽ പറഞ്ഞു.   അവിശ്വസനീയമായ ശക്തിയാണ് മണിപ്പൂരില്‍ നിന്നുള്ള യുവാവ് ടി നിരന്‍ജോയ് സിംഗ് പ്രകടിപ്പിച്ചത്.


ALSO READ: IRCTC Update | നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ; റദ്ദാക്കിയത് ഫെബ്രുവരി 10 വരെയുള്ള സർവീസുകൾ


ഇതിനോടകം ഈ വീഡിയോ ലക്ഷകണക്കിന് പേർ കണ്ട് കഴിഞ്ഞു. നിരവധി പേർ ഈ വീഡിയോ റീട്വീറ്റും ചെയ്തിട്ടുണ്ട്. ഇതാദ്യമായിമല്ല നിരന്ജോയ് സിംഗ് ഈ റെക്കോർഡ് സ്വന്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 3ന് ഒരു മിനുട്ടില്‍ ഏറ്റവും കൂടുതല്‍ ഒറ്റക്കൈ പുഷ് അപുകള്‍ എടുത്ത റെക്കോർഡ് ഇദ്ദേഹം സ്വന്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക