Manipur Terror Attack : മണിപ്പൂരിൽ അസം റൈഫിൾസിനെതിരെ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം PLA, MNPF എന്നീ സംഘടകൾ ഏറ്റെടുത്തു
ഇന്നലെ നവംബർ 13ന് രാവിലെ മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ മ്യാനമാറിന് അതിർത്തി ഗ്രമമായ ഷെക്കാനിൽ വെച്ചായിരുന്നു ആക്രമണം.
Imphal : മണിപ്പൂരിൽ അസം റൈഫിൾസിന്റെ കാമാൻഡിങ് ഓഫീസറും കുടുംബവും ഉൾപ്പെടെ കൊല്ലപ്പെട്ട് ഭീകരാക്രമണത്തിന്റെ ഉത്തരാവദിത്വം രണ്ട് സംഘടകൾ ഏറ്റെടുത്തു. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബിറേഷൻ ആർമി (PLA Manipur), മണിപ്പൂർ നാഗാ പീപ്പിൾസ് ഫ്രണ്ട് (MNPF) എന്നീ രണ്ട് സംഘടകളാണ് സംയുക്തമായി കമാൻഡിങ് ഓഫീസറും കുടുംബം അടക്കം ഏഴ് പേർ മരിച്ച ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
ഇരു സംഘടനകളും ചേർന്ന് സംയുക്തമായി പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നലെ നവംബർ 13ന് രാവിലെ മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ മ്യാനമാറിന് അതിർത്തി ഗ്രമമായ ഷെക്കാനിൽ വെച്ചായിരുന്നു ആക്രമണം.
അസം റൈഫിൾസിന്റെ വ്യാഹന വ്യൂഹം പോകുന്ന വഴിക്ക് ഭീകരർ സ്ഥാപിച്ച കുഴി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രണത്തിൽ അസം റൈഫിൾസ് 46-ാം യൂണിറ്റ് കമാൻഡിങ് ഓഫീസർ വിപ്ലബ് ത്രിപാഠി, ഭാര്യ ഇവരുടെ എട്ട് വയസ്സുള്ള മകൻ മറ്റ് നാല് സുരക്ഷ സേന ഉദ്യോഗസ്ഥരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ALSO READ : Delhi Air Pollution|ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം; കർശന നിയന്ത്രണങ്ങളുമായി സർക്കാർ
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് രാംനാഥ് കോവിന്ദും അപലപിച്ചു. സൈനികരുടെയും അവരുടെ കുടുംബത്തിന്റെയും ജീവത്യാഗം ഒരിക്കലും മറക്കില്ലയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ജീവനഷ്ടമായവരുടെ കുടുംബത്തിനോട് രാജ്യം ഉണ്ടന്ന പ്രസിഡന്റും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...