Delhi Air Pollution|ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം; കർശന നിയന്ത്രണങ്ങളുമായി സർക്കാർ

നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് 17 വരെ വിലക്ക് ഏര്‍പ്പെടുത്തി. വിദ്യാർഥികൾക്ക് ക്ലാസുകൾ ഓൺലൈനായി നടത്തും.

Written by - Zee Malayalam News Desk | Last Updated : Nov 13, 2021, 07:34 PM IST
  • ഡൽഹിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി അന്തരീക്ഷ മലിനീകരണം.
  • കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി സർക്കാർ.
  • എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും ഒരാഴ്ച വര്‍ക് ഫ്രം ഹോം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും കെജ്രിവാൾ.
Delhi Air Pollution|ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം; കർശന നിയന്ത്രണങ്ങളുമായി സർക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം (Air Pollution) രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ (Restrictions) ഏർപ്പെടുത്തി ഡൽഹി സർക്കാർ (Delhi Government). ഡൽഹിയിലെ സ്കൂളുകൾ (School) എല്ലാം ഒരാഴ്ചത്തേക്ക് അടച്ചു. വിദ്യാർഥികൾക്ക് ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ (Arvind Kejriwal) അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും ചേർന്ന അടിയന്തര ഉന്നതതല യോഗത്തിന് ശേഷമാണ് കെജ്രിവാൾ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും ഒരാഴ്ച വര്‍ക് ഫ്രം ഹോം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും കെജ്രിവാൾ പറഞ്ഞു. സ്വകാര്യ ഓഫീസുകൾ കഴിയുന്നത്ര നാൾ വര്‍ക് ഫ്രം ഹോം തുടരാൻ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് നവംബർ 14 മുതൽ 17 വരെ വിലക്ക് ഏര്‍പ്പെടുത്തി. ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതാണെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പരിശോധിച്ചുവരികയാണെന്ന് അരവിന്ദ് കെജരിവാൾ അറിയിച്ചു. 

Also Read: Delhi Air Pollution : ഡൽഹി വായു മലിനീകരണം : വീടുകളിലും മാസ്ക് ധരിക്കേണ്ട അവസ്ഥയാണെന്ന് സുപ്രീംകോടതി

തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറക്കാൻ അടിയന്തര നടപടി വേണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. പഞ്ചാബിനോടും ഹരിയാനയോടും വൈക്കോൽ കത്തിക്കുന്നത് 2 ദിവസത്തേക്കെങ്കിലും നിർത്തിവയ്ക്കാൻ ആവശ്യപ്പെടണമെന്ന് കേന്ദ്രത്തിനോട് കോടതി പറഞ്ഞു. ഡൽഹിയിലെ അവസ്ഥക്ക് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഉത്തവാദിത്തമുണ്ട്. മലിനീകരണം തടയാൻ സര്‍ക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

Also Read: Smog in Delhi : ഒരു ഒറ്റ ദിവസം കൊണ്ട് ഡൽഹിയിലെ വായുമലിനീകരണം അതിരൂക്ഷമായി

വായുനിലവാര സൂചിക (Air Quality Index) 50 ൽ താഴെ വേണ്ടിടത്ത് ഡൽഹിയിൽ (Delhi) ഇപ്പോൾ എത്തിനിൽക്കുന്നത് 471 ന് മുകളിലാണ്. യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ഡൽഹിയുടെ അന്തരീക്ഷത്തിൽ. അന്തരീക്ഷ മലിനീകരണം (Air Pollution) ഡൽഹിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അടിയന്തിര നടപടി വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News