ന്യൂ ഡൽഹി : മണിപ്പൂരിൽ ബിജെപിയുടെ ഓഫീസിന് തീവെച്ചു. മണിപ്പൂരിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട സഹാര്യത്തിൽ വീണ്ടും ഉടലെടുത്ത ആക്രമണ സംഭവങ്ങളിലാണ് ബിജെപി ഓഫീസ് അഗ്നിക്ക് ഇരയാക്കിയത്. തൗബാൽ ജില്ലയിലെ പാർട്ടിയുടെ മണ്ഡലം ഓഫീസാണ് പ്രതിഷേധക്കാർ തീവെച്ച് നശപ്പിച്ചത്. ഇരുനില കെട്ടിടമായിരുന്ന ബിജെപിയുടെ മണ്ഡലം ഓഫീസ് അഗ്നിക്കിരയാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ സെപ്റ്റംബർ 27 ബുധനാഴ്ചയാണ് പ്രതിഷേധക്കാർ വിദ്യാർഥികളുടെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ ഓഫീസിന് തീവെക്കുന്നത്. ഓഫീസ് അടിച്ച് തകർത്തതിന് ശേഷമാണ് പ്രതിഷേധക്കാർ തീവെച്ചത്.


ALSO READ : Manipur Violence: മണിപ്പൂരിൽ കാണാതായ വിദ്യാർഥികൾ കൊല്ലപ്പെട്ടു; ചിത്രങ്ങൾ പുറത്ത്



രണ്ട് വിദ്യാർഥികളെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ ചൊവ്വാഴ്ച വിദ്യാർഥി സംഘടനകൾ തലസ്ഥാന നഗരിയായ ഇംഫാലിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇത് മണിപ്പൂരിന്റെ മറ്റ് മേഖലയിലേക്ക് വ്യാപിക്കുകയായിരുന്നു. പ്രതിഷേധങ്ങൾക്കെതിരെ പോലീസും ആർഎഎഫും ചേർന്ന് ലാത്തി ചാർജ് നടത്തി. ചില ഇടങ്ങളിൽ വെടിവെപ്പുണ്ടായതായിട്ടും റിപ്പോർട്ട്.


മെയ്‌തേയ് സമുദായത്തിന്റെ പട്ടികവര്‍ഗ പദവി ആവശ്യത്തില്‍ പ്രതിഷേധിച്ച് മെയ് 3 ന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ 175 ൽ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരത്തിൽ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമം നിയന്ത്രിക്കുന്നതിനും ക്രമസമാധാനം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുമായി മണിപ്പൂര്‍ പോലീസിന് പുറമെ 40,000 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.