Manipur Violence: മണിപ്പൂരിൽ കാണാതായ വിദ്യാർഥികൾ കൊല്ലപ്പെട്ടു; ചിത്രങ്ങൾ പുറത്ത്

Students killed in Manipur: വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 26, 2023, 12:48 PM IST
  • 17 വയസ്സുള്ള പെൺകുട്ടിയെയും 20 വയസ്സുള്ള ആൺകുട്ടിയയെയുമാണ് കാണാതായത്
  • ഇരുവരും പുൽത്തകിടിയിൽ ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
  • ആയുധധാരികളായ സംഘത്തിന്റെ വനത്തിലെ ക്യാംപിന് സമീപത്ത് വിദ്യാർഥികൾ ഇരിക്കുന്നതതാണ് പ്രചരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്
  • മറ്റൊരു ചിത്രത്തിൽ വിദ്യാർഥികളുടെ മൃതദേഹം താഴെ കിടക്കുന്നതായി കാണിക്കുന്നു
Manipur Violence: മണിപ്പൂരിൽ കാണാതായ വിദ്യാർഥികൾ കൊല്ലപ്പെട്ടു; ചിത്രങ്ങൾ പുറത്ത്

ഇംഫാൽ: മണിപ്പൂരിൽ കാണാതായ വിദ്യാർഥികൾ കൊല്ലപ്പെട്ടുവെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. വിദ്യാർഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിദ്യാർഥികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു.

17 വയസ്സുള്ള  പെൺകുട്ടിയെയും 20 വയസ്സുള്ള ആൺകുട്ടിയയെയുമാണ് കാണാതായത്. ഇരുവരും മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരാണ്. കാണാതായ ഇരുവരും പുൽത്തകിടിയിൽ ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആയുധധാരികളായ സംഘത്തിന്റെ വനത്തിലെ ക്യാംപിന് സമീപത്ത് വിദ്യാർഥികൾ ഇരിക്കുന്നതതാണ് പ്രചരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്. ഇവരുടെ പിറകിലായി ആയുധധാരികളായ അക്രമികൽ നിൽക്കുന്നതും ചിത്രങ്ങളിൽ കാണാം. മറ്റൊരു ചിത്രത്തിൽ വിദ്യാർഥികളുടെ മൃതദേഹം താഴെ കിടക്കുന്നതായി കാണിക്കുന്നു.

ALSO READ: Terrorist Arrested: ജമ്മുകശ്മീരിൽ അഞ്ച് ലഷ്‌കർ തീവ്രവാദികൾ അറസ്റ്റില്‍

മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തിനിടെ വിദ്യാർഥികളെ കാണാതായത് വലിയ ചർച്ചകളിലേക്ക് നയിച്ചിരുന്നു. അവസാനമായി കടയിലെ സിസിടിവിയിൽ വിദ്യാർഥികളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിദ്യാർഥികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് കേസ് സിബിഐക്ക് കൈമാറി. വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവർക്കെതിരെ  ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News