Manipur Violence Update: മണിപ്പൂർ ശാന്തമാകുന്നു, 5 ജില്ലകളിൽ കർഫ്യൂ പിൻവലിച്ചു, നിയന്ത്രണങ്ങളില്‍ ഇളവ്  


COMMERCIAL BREAK
SCROLL TO CONTINUE READING

Manipur Violence Update: സംഘർഷം നാശം വിതച്ച മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ സന്ദര്‍ശനം ഫലം കാണുകയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 


Also Read: Manipur Violence: മണിപ്പൂർ അക്രമണത്തില്‍ കർശന നടപടി, മുന്നറിയിപ്പ് നൽകി അമിത് ഷാ


അക്രമ സംഭവങ്ങള്‍  നാശം വിതച്ച മണിപ്പൂരിലെ ഗോത്രവിഭാഗങ്ങളുമായി ചര്‍ച്ച നടത്തുകയും,  അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിയ്ക്കുകയും  നീതിയുക്തമായ അന്വേഷണം വാഗ്ദാനം ചെയ്യുകയും ചെയ്തതിന് ശേഷമാണ് ഈ മാറ്റങ്ങള്‍.  


Also Read:  Bride and Groom Found Dead: ആദ്യരാത്രിയില്‍ വധുവും വരനും മരിച്ച നിലയിൽ!!  മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  


സംസ്ഥാനത്ത് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതോടെ 5 ജില്ലകളില്‍ കർഫ്യൂ പിൻവലിച്ചു, കൂടാതെ, മറ്റ് ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് വരുത്തിയിട്ടുണ്ട്. തമെംഗ്‌ലോംഗ്, നോനി, സേനാപതി, ഉഖ്രുൾ, കാംജോംഗ് എന്നീ അഞ്ച് ജില്ലകളിൽ നിന്ന് കർഫ്യൂ പൂർണ്ണമായും പിൻവലിച്ചു. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ എന്നിവിടങ്ങളിൽ 12 മണിക്കൂർ (രാവിലെ 5 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ) കർഫ്യൂവില്‍  അയവ് വരുത്തിയിട്ടുണ്ട്.  സംസ്ഥാനത്തെ മറ്റ് ജില്ലകളിലും കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 


അതേസമയം, തന്‍റെ 4 ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ പക്ഷപാതവും വിവേചനവുമില്ലാതെ അന്വേഷണം നടത്തുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും മണിപ്പൂരിലെ ജനങ്ങൾക്ക് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയിരുന്നു. അക്രമത്തിന്‍റെ ശരിയായ കാരണങ്ങൾ അന്വേഷിക്കാനും ആരാണ് ഉത്തരവാദികളെന്ന് തിരിച്ചറിയാനും അന്വേഷണ സമിതിയെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 


കൂടാതെ, അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് കേന്ദ്ര സർക്കാർ 5 ലക്ഷം രൂപയും മണിപ്പൂർ സർക്കാർ 5 ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകും. ഈ തുക DBT വഴി ഇരകൾക്ക് കൈമാറും.   


ഇംഫാൽ, മോറെ, ചുരാചന്ദ്പൂർ എന്നിവയുൾപ്പെടെ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങൾ അദ്ദേഹം സന്ദർശിച്ചിരുന്നു. കൂടാതെ, മെയ്തേയ്, കുക്കി സമുദായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.  ഭാരതീയ ജനതാ പാർട്ടി (BJP) സർക്കാർ സംസ്ഥാനത്ത് അഭൂതപൂർവമായ വികസന  പ്രവർത്തനമാണ് നടത്തിയതെന്നും കഴിഞ്ഞ ആറ് വർഷം സമാധാനത്തിനും സമൃദ്ധിക്കും പേരുകേട്ടതാണെന്നും അമിത് ഷാ വ്യക്തമാക്കി. 


മെയ് 3 ന് ഓൾ ട്രൈബൽ സ്റ്റുഡന്‍റ്സ് യൂണിയൻ (All Tribals Students Union - ATSU)) സംഘടിപ്പിച്ച റാലിയിൽ  മേയ്‌പ്പൂരിൽ അക്രമം നടന്നിരുന്നു. ഏപ്രിൽ 19-ലെ മണിപ്പൂർ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്തെ മെയ്തേയ് സമുദായത്തെ എസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.  മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷം വന്‍ കലാപത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. 



  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.