Manipur Violence: മണിപ്പൂർ അക്രമണത്തില്‍ കർശന നടപടി, മുന്നറിയിപ്പ് നൽകി അമിത് ഷാ

Manipur Violence:  മണിപ്പൂരിൽ ആളപായത്തിനും സ്വത്തുക്കൾക്കും വന്‍ നാശനഷ്ടമുണ്ടാക്കിയ അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അന്വേഷണ സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 02:59 PM IST
  • അക്രമത്തിന്‍റെ ശരിയായ കാരണങ്ങൾ അന്വേഷിക്കാനും ആരാണ് ഉത്തരവാദികളെന്ന് തിരിച്ചറിയാനും അന്വേഷണ സമിതിയെ ചുമതലപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
Manipur Violence: മണിപ്പൂർ അക്രമണത്തില്‍ കർശന നടപടി, മുന്നറിയിപ്പ് നൽകി അമിത് ഷാ

Manipur Violence:  സംഘർഷം രൂക്ഷമായ മണിപ്പൂരില്‍ നാല് ദിവസത്തെ സന്ദർശനം വ്യാഴാഴ്ച അവസാനിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഏറ്റുമുട്ടൽ കേസുകൾ പ്രത്യേക സിബിഐ സംഘം അന്വേഷിക്കുമെന്ന് അറിയിച്ചു.

Also Read:   Career horoscope June 2023: ജൂണ്‍ മാസം കരിയറിന്‍റെ കാര്യത്തിൽ എങ്ങനെ? ഈ 6 രാശിക്കാർക്ക് വന്‍ നേട്ടം!!
  

കൂടാതെ മണിപ്പൂരിൽ ആളപായത്തിനും സ്വത്തുക്കൾക്കും വന്‍ നാശനഷ്ടമുണ്ടാക്കിയ അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അന്വേഷണ സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങൾ CBI പ്രത്യേക സംഘം അന്വേഷിക്കുമെന്ന് നാല് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ഷാ ഇന്ന് നടത്തിയ  പത്രസമ്മേളനത്തിൽ പറഞ്ഞു. 

Also Read:  Sun Transit 2023: രോഹിണി നക്ഷത്രത്തിൽ സൂര്യ സംക്രമണം, ഈ 5 രാശിക്കാരുടെ കരിയർ ശോഭിക്കും!!
 
അക്രമത്തിന്‍റെ ശരിയായ കാരണങ്ങൾ അന്വേഷിക്കാനും ആരാണ് ഉത്തരവാദികളെന്ന് തിരിച്ചറിയാനും അന്വേഷണ സമിതിയെ ചുമതലപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പക്ഷപാതവും വിവേചനവുമില്ലാതെ അന്വേഷണം നടത്തുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും മണിപ്പൂരിലെ ജനങ്ങൾക്ക് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.

അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ മണിപ്പൂരിൽ നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഗൂഢാലോചനയുടെ സൂചന നൽകുന്ന ആറ് സംഭവങ്ങളിൽ ഉന്നതതല സിബിഐ സംഘം അന്വേഷണം നടത്തും,  അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങളിൽ നാളെ മുതൽ രക്ഷാപ്രവർത്തനം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 "വ്യാജ വാർത്തകൾ ശ്രദ്ധിക്കരുതെന്ന് മണിപ്പൂരിലെ പൗരന്മാരോട്  അഭ്യർത്ഥിക്കുന്നു. സസ്‌പെൻഷൻ ഓഫ് ഓപ്പറേഷൻസ് (SoO) കരാർ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നവർ പോലീസിന് മുന്നിൽ കീഴടങ്ങണം. നാളെ മുതൽ കോമ്പിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കും. ആരെയെങ്കിലും കണ്ടെത്തിയാൽ കർശന നടപടിയെടുക്കും', അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. 

വിദ്യാഭ്യാസ ഉദ്യോഗസ്ഥർ സംസ്ഥാനത്തെത്തുമെന്നും വിദ്യാർഥികൾക്ക് തടസ്സമില്ലാത്ത വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന് ചർച്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസവും പരീക്ഷയും പദ്ധതി പ്രകാരം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ പരീക്ഷകളിൽ പിന്നോട്ട് പോകാതിരിക്കാനും പഠനം മുടങ്ങാതിരിക്കാനും പുനരധിവാസ പാക്കേജും പ്രത്യേക വ്യവസ്ഥകളും ഏർപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി എടുത്തുപറഞ്ഞു.

കൂടാതെ, അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് കേന്ദ്ര സർക്കാർ 5 ലക്ഷം രൂപയും മണിപ്പൂർ സർക്കാർ 5 ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകും. ഈ തുക DBT വഴി ഇരകൾക്ക് കൈമാറും. പ്രത്യേക മെഡിക്കൽ ഓഫീസർമാർ അക്രമം നടന്ന പ്രദേശങ്ങളിൽ മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പാക്കും, അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ആഭ്യന്തരമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ഇംഫാൽ, മോറെ, ചുരാചന്ദ്പൂർ എന്നിവയുൾപ്പെടെ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചതായും മെയ്തേയ്, കുക്കി സമുദായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായും ഷാ പറഞ്ഞു.
 
ഭാരതീയ ജനതാ പാർട്ടി (BJP) സർക്കാർ സംസ്ഥാനത്ത് അഭൂതപൂർവമായ വികസന  പ്രവർത്തനമാണ് നടത്തിയതെന്നും കഴിഞ്ഞ ആറ് വർഷം സമാധാനത്തിനും സമൃദ്ധിക്കും പേരുകേട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു 

മെയ് 3 ന് ഓൾ ട്രൈബൽ സ്റ്റുഡന്‍റ്സ് യൂണിയൻ (All Tribals Students Union - ATSU)) സംഘടിപ്പിച്ച റാലിയിൽ  മേയ്‌പ്പൂരിൽ അക്രമം നടന്നിരുന്നു. ഏപ്രിൽ 19-ലെ മണിപ്പൂർ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്തെ മെയ്തേയ് സമുദായത്തെ എസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.  മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷം വന്‍ കലാപത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. 

   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News