Manipur Violence: മണിപ്പൂരിൽ സംഘർഷം ശക്തം, അതീവ ജാഗ്രത; രാഹുൽ ഗാന്ധിയുടെ സന്ദർശനം തുടരും
ആയിരത്തിലധികം വരുന്ന മെയ്തെയ് ജനക്കൂട്ടമാണ് ഇന്നലെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. കലാപം സൃഷ്ടിച്ച ഇവർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ഇംഫാൽ: മണിപ്പൂർ ഇംഫാലിൽ വൻ സംഘർഷം ഉടലെടുത്തിരിക്കുകയാണ്. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി ജനം ഇന്നലെ രാത്രിയിൽ തെരുവിൽ ഇറങ്ങി. ഇംഫാൽ നഗരത്തിൽ വൈകിട്ട് ഏഴു മണിയോടെയാണ് സംഘർഷമുണ്ടായത്. രാജ്ഭവന് മുന്നിലും ബിജെപി ഓഫിസിന് മുന്നിലുമാണ് സംഘര്‍ഷമുണ്ടായത്. സംഘർഷം ശക്തമായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. വ്യാഴാഴ്ചയുണ്ടായ ഏറ്റമുട്ടലിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്.
കാങ്പോക്പിയിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ഇംഫാൽ മാർക്കറ്റ് ഏരിയയിലെത്തിയത് ആയിരത്തിലധികം വരുന്ന മെയ്തെയ് ജനക്കൂട്ടമാണ്. ഇവർക്ക് നേരെ പെോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ടയറുകൾ കൂട്ടിയിട്ട് തീയിട്ട് റോഡുകളും മറ്റും തടയുകയും ചെയ്തു. ഇതിനിടെ ഇന്നലെ വൈകീട്ട് നാല് മണിയോടെ ഹരോതെൽ ഗ്രാമത്തിൽ വീണ്ടും വെടിവയ്പ്പുണ്ടായി.
കുക്കികളുടെ ഗ്രാമമായ ഹരോതെലിൽ ആക്രമണമുണ്ടായതോടെയാണ് സൈന്യം കാങ്പോക്പിയിൽ എത്തിയത്. ആയുധധാരികൾ സൈന്യത്തിനുനേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. വെടിവയ്പ്പ് രൂക്ഷമായതോടെ കൂടുതൽ സൈന്യം എത്തുകയും വ്യാഴാഴ്ച രാവിലെ 9 വരെ ഏറ്റുമുട്ടൽ തുടരുകയും ചെയ്തു. ഈ ഏറ്റുമുട്ടലിനിടെയാണ് മെയ്തെയ് വിഭാഗത്തിൽപ്പെട്ടയാൾ കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഘർഷം തുടരുന്ന മണിപ്പൂരിൽ അതീവ ജാഗ്രതയാണ്. അതേസമയം, കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. രാഹുൽ ഗാന്ധി ഇന്ന് മെയ്ത്തെയ് വിഭാഗത്തിന്റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകൾ സന്ദർശിച്ചേക്കും. നാഗ ഉൾപ്പെടെയുള്ള 17 പൗര സമൂഹവുമായും രാഹുൽ കൂടികാഴ്ച നടത്തും. എന്നാൽ ഈ പ്രദേശങ്ങളിൽ സംഘർഷം തുടരുന്നതിനാൽ രാഹുലിന്റെ സന്ദർശനം പോലീസ് വിലക്കിയേക്കുമെന്നാണ് വിവരം.
ഇന്നലെ, ജൂൺ 29ന് മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുലിനെ പോലീസ് തടഞ്ഞിരുന്നു. ഈ നടപടി അസ്വീകാര്യവും ഭരണഘടനാപരവും ജനാധിപത്യപരവുമായ എല്ലാ മാനദണ്ഡങ്ങളും തകര്‍ക്കുന്നതാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിനാശകരമായ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ മണിപ്പൂരില്‍ രാഹുലിന്റെ അനുകമ്പയോടെയുള്ള പ്രവര്‍ത്തനങ്ങളെ തടയാന്‍ സ്വേച്ഛാദിപത്യ രീതികള്‍ പ്രയോഗിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു.
മണിപ്പൂരില്‍ സംഘര്‍ഷമല്ല സമാധാനമാണ് വേണ്ടതെന്നും മണിപ്പുര്‍ വിഷയത്തില്‍ മൗനം വെടിയാന്‍ മോദി ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഷ്ണുപുരില്‍വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തെ പോലീസ് തടഞ്ഞതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുലിന്റെ സന്ദര്‍ശനത്തിനിടെയുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം പോലീസ് സംഘം രാഹുലിനെ തടഞ്ഞത് മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ നിര്‍ദേശ പ്രകാരമാണ് എന്ന് മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ മേഘചന്ദ്ര ആരോപിച്ചു. രാഹുലിനെ സ്വീകരിക്കാന്‍ ജനങ്ങള്‍ റോഡിന് ഇരുവശങ്ങളിലും കാത്തിരിക്കുകയായിരുന്നു. പക്ഷെ പോലീസ് റോഡ് ബ്ലോക്ക് ചെയ്തു. മുഖ്യമന്ത്രിയാണ് ബീരേന്‍ സിങ്ങാണ് ഇതിനുള്ള നിര്‍ദേശം നൽകിയതെന്ന് മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ മേഘചന്ദ്ര ആരോപിച്ചു.
രാഹുലിനെ സ്വീകരിക്കാന്‍ ജനങ്ങള്‍ റോഡിന് ഇരുവശങ്ങളിലും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പോലീസ് റോഡ് ബ്ലോക്ക് ചെയ്തു. ഇതിനുള്ള നിര്‍ദേശം മുഖ്യമന്ത്രിയാണ് നല്‍കിയതെന്നാണ് താന്‍ കേട്ടതെന്നും ബിജെപി ഇതിനെ രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും മേഘചന്ദ്ര വിശദീകരിച്ചു.
അതിനിടയിൽ രാഹുലിന്റെ മണിപ്പുര്‍ സന്ദര്‍ശനത്തെ ബിജെപി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയും ഉത്തരവാദിത്വവും ഒരിക്കലും ഒന്നിച്ച് പോകില്ലെന്നും വളരെ നിരുത്തരവാദപരമായ പെരുമാറ്റമാണ് രാഹുലിന്റെതെന്നും ബിജെപി നേതാവ് സബിത് പാത്ര പറഞ്ഞു. മണിപ്പൂരിലെ നിലവിലെ സാഹചര്യത്തിന് പ്രധാന പങ്കുവഹിച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...