ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്തമാകുന്നു. ബിഷ്ണുപൂർ ജില്ലയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ​ഗ്രാമത്തിന് കാവൽ നിന്നിരുന്ന മെയ്തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്. അജ്ഞാതരായ തോക്കുധാരികളുമായുള്ള ഏറ്റമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്. ഖോയ്ജുമന്തബി ഗ്രാമത്തിൽ "ഗ്രാമ സന്നദ്ധപ്രവർത്തകർ" ഒരു താൽക്കാലിക ബങ്കറിൽ കാവൽ നിൽക്കുന്ന സമയത്താണ് സംഭവം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഇംഫാല്‍ വെസ്റ്റിലും വെടിവയ്പ് തുടരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വടക്കു കിഴക്കൻ സംസ്ഥാനത്ത് മെയ്തെയ്, കുക്കി വിഭാ​ഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിൽ ഇതുവരെ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തെയ് ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. അതേസമയം ജനസംഖ്യയുടെ 40 ശതമാനമായ ഗോത്രവർഗ്ഗക്കാർ, നാഗകൾ, കുക്കികൾ മലയോര ജില്ലകളിൽ താമസിക്കുന്നു.


Also Read: Vistara Monsoon Sale: വിസ്താര മൺസൂൺ ഓഫർ, ആഭ്യന്തര വിമാന ടിക്കറ്റുകൾ 1,499 രൂപയ്ക്ക്!!


അതേസമയം മണിപ്പൂരിൽ നടക്കുന്ന സംഘർഷങ്ങൾക്ക് ബാഹ്യ ഘടകങ്ങൾക്ക് പങ്കുണ്ടെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ബിരേൻ സിം​ഗ് പറഞ്ഞു.


മെയ് മൂന്നിന് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിനെ തുടർന്നാണ് ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടത്. റാലിയിൽ കുക്കി സമുദായത്തിൽ നിന്നുള്ളവരാണ് കൂടുതലായും പങ്കെടുത്തത്. ഏപ്രിൽ 19-ലെ മണിപ്പൂർ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്തെ മെയ്തേയ് സമുദായത്തെ ST വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.  മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷം വന്‍ കലാപത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.