Manipur Violence: അസമിലെ നദിയിൽ മൃതദേഹങ്ങൾ, മണിപ്പൂർ സംഘർഷം രൂക്ഷമാകുന്നു; അമിത് ഷാ വിളിച്ച യോഗം ഇന്ന്
ഉച്ചയ്ക്ക് 12 മണിക്കാണ് മണിപ്പൂർ സാഹചര്യം വിലയിരുത്താൻ അമിത് ഷാ വിളിച്ച യോഗം നടക്കുക.
ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഇന്നലെ രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി പ്രതിഷേധക്കാർ തീയിട്ടു. 2 മൃതദേഹങ്ങൾ കൂടി അസമിൽ നദിയിൽ കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂരിൽ നിന്നുള്ളവരുടേതാണ് ഇവയെന്നാണ് കരുതുന്നത്. മണിപ്പൂർ വീണ്ടും സംഘർഷഭരിതമായതോടെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേരും. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം ചേരുക.
അതേസമയം മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങിനെ മാറ്റണമെന്ന ആവശ്യം ബിജെപിക്ക് അകത്തും ശക്തമാവുകയാണ്. മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരിക്കുകയാണ് നാഷണൽ പീപ്പിൾസ് പാർട്ടി. ഏഴ് എംഎൽഎമാരും പിന്തുണ പിൻവലിച്ചു. ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷം ഉള്ളതിനാൽ സർക്കാരിന് ഭീഷണിയില്ല. മണിപ്പൂരിലെ സംഘർഷം പരിഹരിക്കുന്നതിൽ സർക്കാർ പരാജയമെന്നാണ് എൻപിപി പറയുന്നത്. മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് കോൺറാഡ് സാങ്മയുടെ അധ്യക്ഷതയിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി ബീരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
Also Read: Manipur Violence: മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി
കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമായത്. കഴിഞ്ഞ ദിവസം ഇംഫാലിൽ മുഖ്യമന്ത്രി ബീരേൻ സിംഗിൻ്റെ വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചാണ് തുരത്തിയത്. സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയ ആളുകളെ കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് മെയ്തെയ് വിഭാഗക്കാർ പ്രതിഷേധം ശക്തമാക്കിയത്.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകളും വാഹനങ്ങളും ആക്രമിച്ചു. ഇംഫാലിലെ പള്ളികളിലും തീവച്ചു. കലാപവുമായി ബന്ധപ്പെട്ട കേസുകളെല്ലാം എൻഐഎയ്ക്ക് കൈമാറാനാണ് പോലീസിന് നിർദേശം നൽകിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ ഗഡ്ചിരോളിയിലും വാധ്രയിലും നടത്തേണ്ടിയിരുന്ന റാലികൾ റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ തുടർന്ന് മണിപ്പൂരിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം... ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.