Manish Sisodia Update: മനീഷ് സിസോദിയയുടെ ഹോളി ആഘോഷം ജയിലില്‍, ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി
Manish Sisodia Update: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മാർച്ച് 20 വരെ നീട്ടി. ജൂഡീഷ്യൽ കസ്റ്റഡി കാലയളവില്‍ ഒരു ജോടി കണ്ണട, ഒരു ഡയറി, പേന, ഭഗവദ് ഗീത, മരുന്നുകള്‍ എന്നിവ കൈവശം വയ്ക്കാൻ കോടതി അനുവദിച്ചു
New Delhi: ഡൽഹി എക്സൈസ് നയ അഴിമതി കേസിൽ അറസ്റ്റിലായ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി. റൂസ് അവന്യൂ കോടതി മാർച്ച് 20 വരെയാണ് സിസോദിയയുടെ ജുഡീഷ്യൽ കാലാവധി നീട്ടിയത്.
ജുഡീഷ്യൽ കസ്റ്റഡി കാലയളവില്‍ ഒരു ജോടി കണ്ണട, ഒരു ഡയറി, പേന, ഭഗവദ് ഗീത, മരുന്നുകള്‍ എന്നിവ കൈവശം വയ്ക്കാൻ സിസോദിയയെ കോടതി അനുവദിച്ചു. നേരത്തെ, കോടതി അനുവദിച്ച ഏഴ് ദിവസത്തെ കസ്റ്റഡി അവസാനിച്ച അവസരത്തിലാണ് സിസോദിയയെ പ്രത്യേക ജഡ്ജി എം കെ നാഗ്പാലിന് മുന്നിൽ ഹാജരാക്കിയത്.
സിസോദിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടതനുസരിച്ച്, അദ്ദേഹത്തെ 'വിപാസന' ജയിലില്‍ പാർപ്പിക്കാനുള്ള അപേക്ഷ പരിഗണിക്കാൻ ജയിൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചു. ഇതോടെ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഈ വര്‍ഷത്തെ ഹോളി ആഘോഷം ജയിലില്‍ ആകുമെന്ന കാര്യം ഉറപ്പായി.
Also Read: Amitabh Bachchan Injured: ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരിക്ക്
2021-22 ലെ ഡൽഹി മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും വന്‍ അഴിമതി നടത്തിയെന്നാണ് ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെയുള്ള ആരോപണം. അഴിമതി ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരി 26 നാണ് CBI സിസോദിയയെ അറസ്റ്റ് ചെയ്തത്. സിബിഐ അറസ്റ്റിനെ തുടർന്ന് ഫെബ്രുവരി 28 ന് അദ്ദേഹം ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചതോടെയായിരുന്നു ഈ തീരുമാനം.
തന്നോട് ഒരേ ചോദ്യങ്ങൾ തന്നെ വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടെന്നും ഇത് മാനസികമായി വിഷമിപ്പിക്കുന്നുവെന്നും മനീഷ് സിസോദിയ തന്‍റെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. അതേസമയം, ചോദ്യം ചെയ്യലിൽനിന്ന് സിസോദിയ ഒളിച്ചോടുകയാണ് എന്നാണ് സിബിഐ ആരോപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...