New Delhi: ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ 5 ദിവസത്തെ CBI കസ്റ്റഡിയില്‍ വിട്ട് ഡൽഹി കോടതി,  മദ്യ എക്സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ അന്വേഷണം നേരിടുകയാണ് സിസോദിയ.


COMMERCIAL BREAK
SCROLL TO CONTINUE READING

എക്സൈസ് നയവുമായി ബന്ധപ്പെട്ടാണ്  ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തത്. വളരെ ആസൂത്രിതമായും രഹസ്യമായും ഗൂഢാലോചന നടത്തിയെന്ന് അവകാശപ്പെട്ട് വാദത്തിനിടെ കേന്ദ്ര ഏജൻസി സിസോദിയക്ക് വേണ്ടി അഞ്ച് ദിവസത്തെ സമയം ആവശ്യപ്പെട്ടു.


Also Read: Saritha S Nair: സരിത എസ് നായർ അവശ നിലയിൽ ആശുപത്രിയിൽ; രാസവസ്തു ഭക്ഷണത്തിൽ കലർത്തി കൊല്ലാൻ നോക്കി


പുതിയ മദ്യനയം എങ്ങനെ തയ്യാറാക്കി, ആരാണ് ഒപ്പിട്ടത്, മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ ഇവയയെക്കുറിച്ച് വിശദമാക്കുന്ന രേഖകളൊന്നും ഇപ്പോള്‍ കാണാനില്ലെന്നാണ് സിബിഐ പറയുന്നത്. കൂടാതെ, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി സിസോദിയ നൽകുന്നില്ലെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിസോദിയ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് മനീഷ് സിസോദിയയെ 5 ദിവസത്തെ CBI കസ്റ്റഡിയില്‍ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. ഇതോടെ മാര്‍ച്ച്‌ 4 വരെ സിസോദിയ CBI കസ്റ്റഡിയില്‍ തുടരും.   


എന്നാൽ, സിബിഐയുടെ ആരോപണങ്ങൾ സിസോദിയ കോടതിയിൽ നിഷേധിച്ചു. തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്നാണ് മനീഷ് സിസോദിയ കോടതിയിൽ വാദിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ദയന്‍ കൃഷ്ണനാണ് സിസോദിയക്ക് വേണ്ടി ഹാജരായത്.
 
ഒരു മണിക്കൂറിലേറെ നീണ്ട വാദത്തിനിടെ, എക്സൈസ് നയത്തിലെ മാറ്റങ്ങൾ അംഗീകരിച്ചത് ലെഫ്റ്റനന്‍റ്  ഗവർണറാണെന്നും കേന്ദ്ര അന്വേഷണ ഏജൻസി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പിന്നാലെ പോകുകയാണെന്നും സിസോദിയയുടെ അഭിഭാഷകൻ പറഞ്ഞു. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണറുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷമാണ് നയം നടപ്പാക്കിയതെന്നും കൂടിയാലോചനകൾ ആവശ്യമായതിനാൽ ഗൂഢാലോചനയ്ക്ക് സാധ്യതയില്ലെന്നും അഭിഭാഷകൻ  കോടതിയെ അറിയിച്ചു. 


2021-22 ല്‍ നടപ്പാക്കിയതും  ഇപ്പോള്‍ റദ്ദാക്കിയതുമായ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ച് സിസോദിയയെ ഞായറാഴ്ചയാണ് സിബിഐ അറസ്റ്റ് ചെയ്തത്.   എട്ടുമണിക്കൂർ ​ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 


  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.