New Delhi: ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മുതിര്‍ന്ന നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി.  


COMMERCIAL BREAK
SCROLL TO CONTINUE READING

അസുഖബാധിതയായ ഭാര്യയ്ക്ക് ഏക ആശ്രയം താനാണ് എന്ന് ചൂണ്ടിക്കാട്ടി മനീഷ് സിസോദിയ ആറാഴ്ചത്തേക്ക് താൽക്കാലികമായി തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹത്തിനെതിരായ അതീവ ഗുരുതരമായ ആരോപണങ്ങളും "തെളിവുകൾ നശിപ്പിക്കാനുള്ള" സാധ്യതയും കണക്കിലെടുത്ത് ഇടക്കാല ജാമ്യം നൽകാൻ കോടതി വിസമ്മതിച്ചു. എന്നാൽ, രാവിലെ 10-നും വൈകീട്ട് 5-നും ഇടയിൽ അസുഖ ബാധിതയായ ഭാര്യയുടെ സൗകര്യമനുസരിച്ച് ഒരു ദിവസം അവരെ  കാണാൻ ജസ്റ്റിസ് ദിനേഷ് കുമാർ ശർമ സിസോദിയയെ അനുവദിച്ചു.


Also Read:  Manipur Violence Update: മണിപ്പൂർ അക്രമസംഭവങ്ങള്‍ അന്വേഷിക്കാൻ 3 അംഗ-പാനൽ രൂപീകരിച്ച് കേന്ദ്രം, റിപ്പോർട്ട് നല്‍കാന്‍ 6 മാസത്തെ സമയം 


കേസില്‍ അതീവഗുരുതരമായ ആരോപണങ്ങല്‍ ഉണ്ട് എന്നും ഡല്‍ഹി ആം ആദ്മി സര്‍ക്കാരില്‍  നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്ന സിസോദിയയെ വിട്ടയച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും  ജഡ്ജി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നല്‍കി വിട്ടയയ്ക്കുന്നത് വളരെ ബുദ്ധിമുട്ടാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.


Also Read:   Maharashtra Politics: എന്നും BJPയ്ക്കൊപ്പം!! ഇനി എല്ലാ തിരഞ്ഞെടുപ്പുകളും ബിജെപിയും ശിവസേനയും സഖ്യമായി നേരിടുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ


ജാമ്യാപേക്ഷ പരിഗണിച്ച അവസരത്തില്‍ സിസോദിയയുടെ ഭാര്യയെക്കുറിച്ച് എൽഎൻജെപി ആശുപത്രിയിൽ നിന്ന് ലഭിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ ബോർഡ് അവരെ പരിശോധിക്കണമെന്നും  അവര്‍ക്ക് മികച്ച ചികിത്സ നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സിസോദിയയുടെ ഭാര്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ തീവ്ര പരിചരണം ആവശ്യമാണെന്നും എൽഎൻജെപി ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് കോടതി ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിര്‍ദ്ദേശം. 
  
മുൻ ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയ അസുഖബാധിതയായ ഭാര്യയുടെ ഏക പരിചാരകനാണ് താനെന്ന് ചൂണ്ടിക്കാട്ടി ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഈ കേസില്‍   മോചനം തേടിയിരുന്നു. ഡൽഹി എക്സൈസ് നയ അഴിമതി കേസിൽ ജാമ്യം തേടിയുള്ള  അദ്ദേഹത്തിന്‍റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.


ഡൽഹി സർക്കാരിന്‍റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ  സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തതുമുതൽ സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.  ഈ കേസില്‍ 26.02.2023 -ന്  അറസ്റ്റിലായതുമുതല്‍ മനീഷ് സിസോദിയ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.... 


ഡൽഹി ആം ആദ്മി സര്‍ക്കാര്‍ സർക്കാർ 2021 നവംബർ 17-ന് മദ്യ നയം നടപ്പിലാക്കിയെങ്കിലും അഴിമതി ആരോപണങ്ങൾ ഉയര്‍ന്ന സാഹചര്യത്തില്‍ 2022 സെപ്റ്റംബര്‍ മാസം അവസാനം അത് റദ്ദാക്കിയിരുന്നു. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.