New Delhi: ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മുതിര്‍ന്ന നേതാവുമായ മനീഷ് സിസോദിയ്ക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. ഡല്‍ഹി മദ്യ നയത്തില്‍ ക്രമക്കേടുകള്‍ നടത്തി എന്ന  ആരോപണത്തില്‍  CBI, ED അന്വേഷണം നേരിടുന്ന സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് തിങ്കളാഴ്ച ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Jagadish Shettar Update: കര്‍ണ്ണാടക BJPയില്‍ കോളിളക്കം, ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍!! 


ഡല്‍ഹി മദ്യ നയ അഴിമതി കേസുമായി ബന്ധപ്പെട്ട സിബിഐ കേസിൽ സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 27 വരെയും ഇഡി കേസിൽ 2023 ഏപ്രിൽ 29 വരെയും പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ നീട്ടി. ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിന് ശേഷം എഎപി നേതാവിനെ ഇന്ന് തിഹാറിൽ നിന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. 


Also Read:  Bank Vs Post Office Fixed Deposits: ഏതാണ് കൂടുതല്‍ ലാഭകരം? നിക്ഷേപകർ അറിയാന്‍... 


 ഡൽഹി സർക്കാരിന്‍റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തതുമുതൽ സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 


സിസോദിയയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഗൗരവതരമാണെന്നും കേസിന്‍റെ ഈ ഘട്ടത്തിൽ ജാമ്യത്തിന് അർഹനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. കൂടാതെ, അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നും  കേസില്‍ സിസോദിയയുടെ പങ്ക്, കേസില്‍ ഉള്‍പ്പെട്ട കൂട്ടുപ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ഈ കേസില്‍ അവരുടെ പ്രത്യേക റോള്‍  തുടങ്ങിയ കാര്യങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട് എന്ന് അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍  അറിയിച്ചു. 


മദ്യ നയ അഴിമതി ഗൂഢാലോചനയിൽ ഏറ്റവും പ്രധാനപ്പെട്ടതും സുപ്രധാനവുമായ പങ്ക് സിസോദിയ വഹിച്ചിരുന്നുവെന്നും പ്രസ്തുത ഗൂഢാലോചനയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പ്രസ്തുത നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും സിസോദിയ ഏറെ ഇടപെട്ടിരുന്നുവെന്നും സിബിഐ പറയുന്നു.


ഈ കേസില്‍ 26.02.2023 -ന് സിൽ അറസ്റ്റിലായതുമുതല്‍ മനീഷ് സിസോദിയ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.... 


   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.